ആനുഷംഗികമായി അവലംബങ്ങൾ നൽകുന്ന രീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parenthetical referencing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ലേഖനത്തിന്റെ പ്രധാന ഭാഗത്തിനുള്ളിൽ തന്നെ വലയങ്ങൾക്കുള്ളിൽ ഒരു പ്രസ്താവന ഏതു സ്രോതസ്സിനെ ആശ്രയിച്ചുള്ളതാണെന്ന് ചുരുക്കത്തിൽ സൂചിപ്പിക്കുന്ന രീതിയാണ് ആനുഷംഗികമായ അവലംബം നൽകൽ (ഇം: Parenthetical referencing). ഹാർവാഡ് റെഫറൻസിംഗ് എന്നും ഇതറിയപ്പെടുന്നുണ്ട്. [1] ഈ ശൈലിയിൽ അവലംബങ്ങൾ ചേർക്കുമ്പോൾ — ഉദാഹരണത്തിന് (ബാബു 2010, പേജ് 1)— വലയങ്ങൾക്കുള്ളിലാണ് സ്രോതസ്സ് ചൂണ്ടിക്കാട്ടാനുള്ള ചുരുക്കം വിവരങ്ങൾ നൽകപ്പെടുന്നത്. അടിക്കുറിപ്പുകൾ നൽകുന്ന രീതിയിൽ നിന്ന് ഈ രീതിക്കുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ. ഈ സ്രോതസ്സുകളെപ്പറ്റിയുള്ള പൂർണ്ണവിവരങ്ങൾ അക്ഷരമാലാക്രമത്തിൽ ലേഖനത്തിനു ശേഷം പട്ടികരൂപത്തിൽ കൊടുത്തിട്ടുമുണ്ടാകും. "അവലംബങ്ങൾ", "അവലംബപ്പട്ടിക", "ഉദ്ധരിച്ച കൃതികൾ (works cited)", "എൻഡ്-ടെക്സ്റ്റ് സൈറ്റേഷനുകൾ (end-text citations)"[2][3] എന്നീ പേരുകളിൽ ഇവ അറിയപ്പെടാറുണ്ട്.

രണ്ടു തരത്തിലാണ് ഇത്തരം അവലംബങ്ങൾ നൽകപ്പെടുന്നത്:

  • കർത്താവ്-തീയതി: ശാസ്ത്രകൃതികളിലും സാമൂഹ്യശാസ്ത്രകൃതികളിലുമാണ് ഇത് പ്രധാനമായി ഉപയോഗിക്കപ്പെടുന്നത്;
  • കർത്താവ്-തലക്കെട്ട് അല്ലെങ്കിൽ കർത്താവ്-പേജ്: കലയും മാനവികവിഷയങ്ങളും മറ്റും പ്രധാനമായി ഇത്തരം അവലംബശൈലി സ്വീകരിക്കാറുണ്ട്.

കർത്താവ്-തീയതി[തിരുത്തുക]

പുസ്തകം അവലംബമായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങൾ
  • സ്മിത്ത്, ജെ. (2005എ). ഡച്ച് സൈറ്റിംഗ് പ്രാക്റ്റീസസ്. ദി ഹേഗ്: ഹോളണ്ട് റിസർച്ച് ഫൗണ്ടേഷൻ.
  • സ്മിത്ത്, ജെ. (2005ബി). ഹാർവാഡ് റെഫറസിംഗ്. ലണ്ടൻ: ജോളി ഗുഡ് പബ്ലിഷിംഗ്.

ലണ്ടൻ, ന്യൂ യോർക്ക് എന്നിവ പോലുള്ള നഗരങ്ങൾക്ക് അവയുടെ പേരുമാത്രം നൽകിയാ‌ൽ മതിയാകും. അന്താരാഷ്ട്രതലത്തിൽ പ്രശസ്തമല്ലാത്ത നഗരങ്ങൾക്ക് രാജ്യത്തിന്റെ പേരുകൂടി ഒപ്പം ചേർക്കാവുന്നതാണ്.

ജേണൽ അവലംബമായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണം
  • മൈനാഡ് സ്മിത്ത്, ജോൺ (1998). "ദി ഒറിജിൻ ഓഫ് ആൾട്രൂയിസം," നേച്ചർ 393: 639–40.
പത്രവാർത്ത അവലംബമായി നൽകുന്ന‌തിന്റെ ഉദാഹരണം

കർത്താവ്-തലക്കെട്ട്[തിരുത്തുക]

ഗ്രന്ഥരചയിതാവിന്റെ പേര്, തലക്കെട്ട്, വേണ്ടയിടത്ത് പേജ് നമ്പർ എന്ന വിവരങ്ങളാണ് ചുരുക്കിയ അവലംബത്തിൽ ഉൾപ്പെടുത്തുന്നത്. (കുര്യൻ 1), അല്ലെങ്കിൽ (കുര്യൻ, കളികൾ 1).

കുറിപ്പ്[തിരുത്തുക]

  1. "Harvard System of Referencing Guide". Anglia Ruskin University. 21 May 2012. Retrieved 4 September 2012.
  2. "Author-date system, Chicago Manual of Style, Williams College Libraries, accessed 25 October 2010.
  3. Pears, R and Shields, G Cite them right : the essential referencing guide (2008) ISBN 978-0-9551216-1-6

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]