പലകശ്ശേരി രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palakasseri Raghavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പലകശ്ശേരിൽ രാഘവൻ
പ്രമാണം:പലകശ്ശേരിൽ രാഘവൻ.png
പലകശ്ശേരിൽ രാഘവൻ
ജനനം
രാഘവൻ

1905
കൊല്ലം
മരണം1960 മേയ് 14
കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽഅഭിഭാഷകൻ, പൊതുപ്രവർത്തകൻ

കൊല്ലം നഗരസഭ ചെയർമാനായിരുന്നു പലകശ്ശേരിൽ രാഘവൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രഥമ പ്രസിഡന്റുായും പ്രവർത്തിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

1905 ൽ ജനിച്ചു. കൊല്ലം ബാറിൽ അഭിഭാഷകനായിരുന്നു. കൊല്ലം നഗരസഭയുടെ ഏഴാമത്തെ ചെയർമാനായി 1948 - 1952 കാലത്തു പ്രവർത്തിച്ചു.[2] ഇദ്ദേഹത്തിന്റെ കാലത്താണ് കടൽ പ്പാലം നിർമ്മിച്ച് കടലിൽ നിന്നുള്ള കയറ്റിറക്കങ്ങൾ സുഗമമാക്കിയത്. അഗതികളെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിനായി പുവർ ഹോം നിർമ്മിക്കുന്നതിന് മുൻകൈയെടുത്തു. സി.എം. സ്റ്റീഫനെ ഒരു വോട്ടിനു പരാജയപ്പെടുത്തിയാണ് ഡിസിസി പ്രസിഡന്റായത്. [3] ശ്രീനാരായണ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം, കോളേജ് അംഗം, എസ് എൻ ഡി പി യോഗം ഓഫീഷ്യേറ്റിംഗ് ജനറൽ സെക്രട്ടറി, സെനറ്റ് മെമ്പർ, പഞ്ചായത്ത് കോടതി ജഡ്ജി, കോണ്ഗ്രോസിന്റെ ഡി സി സി പ്രസിഡന്റ്, ഭാരത് സേവക് സമാജം നേതാവ്, ആർ റ്റി ഒ മെമ്പർ തുടങ്ങിയ വിവിധ നിലകളിൽ നേതൃത്വപരമായ പങ്ക് വഹിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.[2]

1960 മേയ് 14 ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "മുൻ മുനിസിപ്പൽ ചെയർമാൻമാർ". kollamcorporation. Retrieved August 30, 2020.
  2. 2.0 2.1 "പ്രശസ്ത വ്യക്തികൾ". kollamcorporation. Retrieved August 30, 2020.
  3. സദാശിവൻ, ടി.ഡി (2005). തിരുവിതാംകൂർ ചരിത്രത്തിൽ തൃക്കരുവാ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകം. കൊല്ലം: ഭരത സാംസ്കാരിക വേദി. pp. 341–342.
"https://ml.wikipedia.org/w/index.php?title=പലകശ്ശേരി_രാഘവൻ&oldid=3426053" എന്ന താളിൽനിന്ന് ശേഖരിച്ചത്