നിക്കോളായ് അലക്സാന്ദ്രോവിച്ച് ടിക്കോനോവ്
നിക്കോളായ് അലക്സാന്ദ്രോവിച്ച് ടിക്കോനോവ് Николай Тихонов | |
---|---|
Chairman of the Council of Ministers | |
ഓഫീസിൽ 23 October 1980 – 27 September 1985 | |
First Deputies | Ivan Arkhipov Heydar Aliyev Andrei Gromyko |
മുൻഗാമി | Alexei Kosygin |
പിൻഗാമി | Nikolai Ryzhkov |
First Deputy Chairman of the Council of Ministers | |
ഓഫീസിൽ 2 September 1976 – 23 October 1980 | |
Premier | Alexei Kosygin |
മുൻഗാമി | Dmitry Polyansky |
പിൻഗാമി | Ivan Arkhipov |
Full member of the Politburo | |
ഓഫീസിൽ 27 November 1979 – 15 October 1985 | |
Candidate member of the Politburo | |
ഓഫീസിൽ 27 November 1978 – 27 November 1979 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kharkiv, Imperial Russia | 14 മേയ് 1905
മരണം | 1 ജൂൺ 1997 Moscow, Russian Federation | (പ്രായം 92)
പൗരത്വം | Soviet and Russian |
രാഷ്ട്രീയ കക്ഷി | Communist Party of the Soviet Union |
തൊഴിൽ | Metallurgists |
മുൻ സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രി. അലക്സി കൊസീഗിനുശേഷമാണ് ഇദ്ദേഹം പ്രധാനമന്ത്രി (1980 - 85) ആയത്.
ജീവിതരേഖ
[തിരുത്തുക]1905 മേയ് 1-ന് ഉക്രെയ്നിലെ കാർക്കോവിൽ ടിക്കോനോവ് ജനിച്ചു. നെപ്രോപെട്രോവ്സ്കിലെ മെറ്റലർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും 1930-ൽ ബിരുദം നേടി. ഉക്രെയ്നിലെ ഒരു പൈപ്പ് ഫാക്ടറിയിൽ ഇദ്ദേഹം ജോലി നോക്കിയിരുന്നു. പിന്നീട് കമ്യൂണിസ്റ്റു പാർട്ടിയുടെ സജീവപ്രവർത്തകനായി ടിക്കോനോവ് മാറി. ഇക്കാലത്ത് ഇദ്ദേഹം ലിയോനിദ് ബ്രഷ്നേവുമായി പരിചയത്തിലായി. പാർട്ടിയിൽ ഉന്നത സ്ഥാനങ്ങളിലേക്കുയർന്ന ടിക്കോനോവ് 1950-കൾ മുതൽ യു.എസ്.എസ്.ആർ. ഗവൺമെന്റിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചുതുടങ്ങി. ഇദ്ദേഹം 1955-ൽ ഡെപ്യൂട്ടി മന്ത്രി, 1960-ൽ സ്റ്റേറ്റ് ഇക്കണോമിക് കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ, 1963-ൽ സ്റ്റേറ്റ് പ്ളാനിംഗ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാൻ, 1965-ൽ ഡെപ്യൂട്ടി പ്രധാനമന്ത്രി എന്നീ പദവികളിലെത്തി. 1979-ൽ പോളിറ്റ് ബ്യൂറോയുടെ പൂർണ അംഗത്വ പദവിയിലേക്ക് ടിക്കോനോവ് ഉയർത്തപ്പെട്ടു. അനാരോഗ്യത്തേത്തുടർന്ന് കൊസീഗിൻ പ്രധാനമന്ത്രി പദത്തിൽനിന്നും ഒഴിവാക്കപ്പെട്ടതോടെ ടിക്കോനോവ് 1980-ൽ പ്രധാനമന്ത്രിയായി. 1985 വരെ ഈ പദവിയിൽ തുടർന്നു. 1997-ൽ ഇദ്ദേഹം മരണമടഞ്ഞു.
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അലക്സാന്ദ്രോവിച്ച്(1905-97) ടിക്കോനോവ്,നിക്കോളായ് അലക്സാന്ദ്രോവിച്ച്(1905-97) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |