ന്യൂട്രോൺ ബോംബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neutron bomb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇൻഹാൻസ്ഡ് റേഡിയേഷൻ വെപ്പൺ (Enhanced Radiation Weapon (ERW)‍‍) എന്നും പേരുള്ള ന്യൂട്രോൺ ബോംബ് ആണവായുധങ്ങളിൽ ഒന്നാണ് . വിസ്ഫോടത്തെത്തുടർന്നുണ്ടാകുന്ന വലിയപങ്ക് ഊർജവും ന്യൂട്രോൺ വികിരണങ്ങളായി നാശം വിതയ്ക്കുന്ന വിധത്തിലാണിതിൻറെ രൂപകല്പന . പ്രശസ്ത യു..എസ്. ശാസ്ത്രജ്ഞനായിരുന്ന സാമുവൽ കോഹൻ ‍(Samuel T. Cohen) ആണ് ന്യൂട്രോൺ ബോംബിന്റെ ഉപജ്ഞാതാവ് .

വിവരണം[തിരുത്തുക]

ന്യൂട്രോൺ ബോംബിൻറെ വിസ്ഫോടഫലമായി ഊർജ്ജത്തിലേറെയും ആറ്റംബോബിൽനിന്നും വ്യത്യസ്തമായി ന്യൂട്രോൺ വികിരണങ്ങളായാണ് പുറത്തുവരുന്നത് . ആറ്റംബോംബിന് സമാനമായി സ്ഫോടനവും താപവും ന്യൂട്രോൺബോംബ് വിസ്ഫോടഫലമായുണ്ടാകുമെങ്കിലും ഈ ന്യൂട്രോൺ വികിരണങ്ങളാണ് കൂടുതലും നാശം വിതയ്ക്കുക [1] . ആറ്റംബോംബിന്റെ പത്തിലൊന്ന് സ്‌ഫോടകശേഷിയേ അതേ വലിപ്പമുള്ള ന്യൂട്രോൺ ബോംബിനുണ്ടാകൂ . എന്നാൽ കവചിത വാഹനങ്ങളിലേക്കും കെട്ടിടത്തിന്റെ ചുവരുകളിലേക്കും തുളച്ചുകയറാൻ ശേഷിയുള്ള ന്യൂട്രോൺ ധാരകൾ മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും കൊന്നൊടുക്കും . അതേസമയം കെട്ടിടങ്ങളെയോ മറ്റ് അചേതന വസ്തുക്കളെയോ അത് ബാധിക്കില്ലെന്നതാണ് പ്രത്യേകത . അതിനാൽതന്നെ ന്യൂട്രോൺ ബോംബുണ്ടാക്കുന്ന ആൾ നാശം കനത്തതായിരിക്കം .

ചരിത്രം[തിരുത്തുക]

[2] അണുബോംബിൽ നിന്നു വ്യത്യസ്തമായ ന്യൂട്രോൺ ബോംബ് എന്ന ആശയം വിയറ്റ്നാം യുദ്ധക്കാലത്താണ് കോഹൻ അവതരിപ്പിക്കുന്നത്. 1958 ൽ റാൻഡ് കോർപ്പറേഷനിൽ വെച്ചാണ് സാമുവൽ കോഹൻ ന്യട്രോൺ ബോംബ് രൂപകല്പന ചെയ്യുന്നത് . യുദ്ധത്തിൽ ചെറിയ ന്യൂട്രോൺ ബോംബുകൾ ഉപയോഗിച്ചാൽ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാമെന്നും അതുവഴി ധാരാളം അമേരിക്കൻ സൈനികരുടെ ജീവൻ രക്ഷിക്കാമെന്നുമുള്ള നിർദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചു . എന്നാൽ രാഷ്ട്രീയ നേതൃത്വം അതിനു തയ്യാറായില്ല . ആണവായുധങ്ങളിൽ ന്യൂട്രോൺ ബോംബിൻറെ ഉൾപ്പെടുത്തൽ പല ശാസ്ത്രജ്ഞർക്കും സ്വീകാര്യവുമായില്ല . ന്യൂട്രോൺ ബോംബിൻറെ പ്രയോജനത്തെയും യുക്തിയെയും ജനങ്ങളെ കോന്നൊടുക്കുന്നതിലുള്ള അധാർമ്മികതയും വിമർശകർ ചോദ്യം ചെയ്തപ്പോൾ ധാർമികതയും വിവേകവുമുള്ള ഒന്നായാണ് കോഹൻ ഈ ബോംബിനെ വിശേഷിപ്പിച്ചത് .മരണനിരക്കും നാശവും ആണവവികിരമം മൂലമുള്ള മലിനീകരണവുമെല്ലാം പരിമിതപ്പെടുത്തിക്കൊണ്ട് സാധാരണ പൌരൻമാർക്കും പട്ടണങ്ങൾക്കുമൊന്നും നാശം വിതയ്ക്കാതെ യുദ്ധമുന്നണിയിലുള്ളവരെ മാത്രം ലക്ഷ്യം വയ്ക്കാൻ കഴിയുന്നതാണ് ന്യട്രോൺ ബോംബെന്ന് അദ്ദേഹം വ്യക്തമാക്കി .


പരീക്ഷണങ്ങൾ വിജയിച്ചുവെങ്കിലും ന്യൂട്രോൺ ബോംബിന്റെ നിർമ്മാണം വർഷങ്ങളോളം യു.എസ് പ്രസിഡന്റുമാർ മാറ്റിവെക്കുകയായിരുന്നു . 1981-ൽ യു.എസ്. പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ 700 ന്യൂട്രോൺ പോർമുനകൾ നിർമ്മിക്കാൻ അനുമതി നൽകി. കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് ടാങ്കുകളെ നേരിടാനായിരുന്നു അത്. എന്നാൽ പിന്നീടവ നിർവീര്യമാക്കി . ശാക്തിക ബലാബലത്തിൽ മാറ്റം വരുത്താൻ കഴിയുന്നതും എളുപ്പത്തിൽ ചെലവ് കുറച്ച് നിർമ്മിക്കാവുന്ന തരത്തിൽ ദീർഘ കാലയളവിനുള്ളിൽ നിർമ്മിക്കപ്പെട്ട ആദ്യ ആയുധമെന്നാണ് ന്യൂട്രോൺ ബോംബിനെ റീഗൻ വിശേഷിപ്പിച്ചത് . അമേരിക്കയ്ക്കു പുറമെ ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളും പഴയ സോവിയററ് യൂണിയനും ന്യൂട്രോൺ ബോംബു നിർമിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത് .

അവലംബം[തിരുത്തുക]

  1. [Neutron bomb, ശേഖരിച്ചത് 4 December 2010 CS1 maint: discouraged parameter (link) ]
  2. [Samuel Cohen, ശേഖരിച്ചത് 4 December 2010 CS1 maint: discouraged parameter (link) ]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ന്യൂട്രോൺ_ബോംബ്&oldid=3089209" എന്ന താളിൽനിന്ന് ശേഖരിച്ചത്