ന്യൂട്രിനോ ആന്ദോളനം
ദൃശ്യരൂപം
(Neutrino oscillation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫെർമിയോൺ കുടുംബത്തിൽപ്പെട്ട ന്യൂട്രിനോ എന്ന അടിസ്ഥാന കണികയ്ക്ക് ഒരു നിശ്ചിത പിണ്ഡമുണ്ടെന്നും, അതിനു ഒരു ഫ്ലേവറിൽ നിന്നും മറ്റൊരു ഫ്ലേവർ ആയി മാറാനും കഴിയുമെന്ന് 1990 കളിൽ ഭൗതികശാസ്ത്രജ്ഞർ സിദ്ധാന്തിച്ചു. ഇങ്ങനെ ന്യൂട്രിനോ ഒരു ഫ്ലേവറിൽ നിന്നു മറ്റൊരു ഫ്ലേവറിലേക്കു മാറുന്ന പ്രക്രിയക്ക് ന്യൂട്രിനോ ആന്ദോളനം (ന്യൂട്രിനോ ഓസിലേഷൻസ് ) എന്നു പറയുന്നു.
സോളാർ ന്യൂട്രിനോ പ്രോബ്ലം ഉണ്ടായത് ന്യൂട്രിനോയുടെ ഫ്ലേവർ മാറലെന്ന ഗുണം (type variation) മൂലമാണെന്നു ഇന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സൂര്യനിൽ നിന്നു പുറപ്പെട്ട ഇലക്ട്രോൺ ന്യൂടിനോകളുടെ ഒരു ഭാഗം ഫ്ലേവർ മാറൽ പരിപാടി മൂലം മ്യൂവോൺ ന്യൂട്രിനോ, ടാവു ന്യൂട്രിനോകൾ ആയി മാറി. അതിനാലാണു ഭൂമിയിലെ പരീക്ഷണങ്ങൾക്കു അവയെ കണ്ടെത്താൻ കഴിയാതിരുന്നതെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.