ദേശീയ തലസ്ഥാനമേഖല
ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയും അതിനോട് ചേർന്നു കിടക്കുന്ന നഗരപ്രദേശങ്ങളേയും ചേർത്ത് അറിയപ്പെടുന്നതാണ് ദേശീയ തലസ്ഥാനമേഖല ( നാഷണൽ കാപിറ്റൽ റീജിയൺ National Capital Region അഥവ എൻ.സി.ആർ NCR). ഡെൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങൾ കൂടിച്ചേർന്നതാണ് ദേശീയ തലസ്ഥാനമേഖല. ഇതിന്റെ മൊത്തം വിസ്തീർണ്ണം 33,578 കി.m2 (12,965 ച മൈ) ആണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വിസ്തീർണ്ണം കൂടിയ നഗരസമൂഹമാണ്.
ചരിത്രം
[തിരുത്തുക]ദേശീയ തലസ്ഥാനമേഖല (നാഷണൽ കാപിറ്റൽ റീജിയൺ ) എന്ന ആശയം 1962 ലെ ഡെൽഹി മാസ്റ്റർ പ്ലാൻ ആസൂത്രണ പദ്ധതിയിലാണ്. ഡെൽഹിയുടെ ചുറ്റുപാടുകളുള്ള നഗരങ്ങളെ വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ആസൂത്രണ പദ്ധതി കൊണ്ടു വന്നത്. ഇതോടു കൂടി തന്നെ ഡെൽഹിയിലെ ഉയരുന്ന ജനപ്പെരുപ്പത്തെ നിയന്ത്രിക്കുകയും ജന സാന്ദ്രത അടുത്ത പ്രദേശത്ത് ഉൾക്കൊള്ളുക വഴി, ഡെൽഹിയിലെ ജനസാന്ദ്രത കുറക്കുക എന്നതും പ്രധാന ഉദ്ദേശ്യമായിരുന്നു.
സംസ്ഥാനങ്ങൾ
[തിരുത്തുക]വിസ്തീർണ്ണ പ്രകാരം സംസ്ഥാനങ്ങളുടെ പങ്ക്. | |
---|---|
സംസ്ഥാനം | വിസ്തീർണ്ണം |
ദില്ലി | 1,483 കി.m2 (573 ച മൈ) |
ഹരിയാന | 13,413 കി.m2 (5,179 ച മൈ) |
ഉത്തർപ്രദേശ് | 10,853 കി.m2 (4,190 ച മൈ) |
രാജസ്ഥാൻ | 7,829 കി.m2 (3,023 ച മൈ) |
നാലു സംസ്ഥാനങ്ങൾക്കാണ് എൻ.സി.ആർ ൽ പ്രധാനമായും ഭാഗങ്ങളുള്ളത്. ഇവ താഴെ പറയുന്നവയാണ്.
ഡെൽഹി
[തിരുത്തുക]തലസ്ഥാന നഗരമായ ഡെൽഹി എൻ.സി.ആർ ലെ പ്രധാന സംസ്ഥാനമാണ്.
ഹരിയാന
[തിരുത്തുക]ഡെൽഹിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹരിയാനയുടെ മൊത്തം 13,413 കി.m2 (5,179 ച മൈ) വിസ്തീർണ്ണം എൻ.സി.ആർ ൽ ഉണ്ട്. ഇതിൽപ്പെടുന്ന ജില്ലകൾ താഴെപ്പറയുന്നവയാണ്.
- ഫരീദാബാദ് (21.93 lakh)[1]
- ഗുഡ്ഗാവ് 1.7 million (17 lakh)[2]
- ജജ്ജർ 0.7 million (7.09 lakh)
- മേവാത്
- പാനിപത് 0.967 million (9.67 lakh)[3]
- രേവാടി 0.623 million (6.23 lakh)[4]
- രോഹ്തക് 0.940 million (9.40 lakh)[5]
- സോനിപത് 1.064 million (10.64 lakh)[6]
(1 lakh = 100,000)
രാജസ്ഥാൻ
[തിരുത്തുക]ഡെൽഹിയുടെ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന രാജസ്ഥാൻ ഡെൽഹിയുമായി അതിര് പങ്കുവെക്കുന്നില്ലെങ്കിലും എൻ.സി.ആർ ലേക്ക് സുപ്രധാന പങ്ക് നൽകുന്നു. ജില്ല താഴെ പറയുന്നവയാണ്.
ഉത്തർ പ്രദേശ്
[തിരുത്തുക]ഉത്തർ പ്രദേശ് എൻ.സി.ആർ ലേക്ക് പ്രധാന സംഭാവനകൾ നൽകുന്നു. ഇതിലെ എൻ.സി.ആർ. ൽ പെടുന്ന ജില്ലകൾ താഴെ പറയുന്നവയാണ്.
- ഭാഗ്പത് (11.64 lakh)[8]
- ബുലന്ധ്ശഹർ
- ബുദ്ധ് നഗർ (നോയ്ഡ and ഗ്രേറ്റർ നോയ്ഡ്) (12.02 lakh)[9]
- ഗാസിയബാദ് (33.14 lakh)[10]
- മീററ്റ് (34 lakh)
അവലംബം
[തിരുത്തുക]- ↑ "Census". Archived from the original on 2011-09-18. Retrieved 2008-10-03.
- ↑ Gurgaon can now go up and up-Delhi-Cities-The Times of India
- ↑ Panipat - Administrative Setup
- ↑ "Rewari district - Haryana Online - Ahirwal - North India". Archived from the original on 2008-05-14. Retrieved 2008-10-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-19. Retrieved 2008-10-03.
- ↑ "Sonipat - district of Haryana - Sonepat - Haryana Online - North India". Archived from the original on 2008-05-09. Retrieved 2008-10-03.
- ↑ "Welcome to Alwar, The Gateway of Rajastan > Home". Archived from the original on 2012-08-03. Retrieved 2008-10-03.
- ↑ About Baghpat
- ↑ Welcome to the Gautam Budh Nagar Website
- ↑ "indexprof". Archived from the original on 2010-08-24. Retrieved 2008-10-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Further detail on NCR-India Archived 2011-09-21 at the Wayback Machine.
- 1. http://faridabad.nic.in/census.htm Archived 2011-09-18 at the Wayback Machine.
- 2. http://timesofindia.indiatimes.com/Gurgaon_can_now_go_up_and_up/rssarticleshow/3047768.cms
- 3. http://panipat.gov.in/Administrative.htm
- 4. http://www.haryana-online.com/Districts/rewari.htm Archived 2008-05-14 at the Wayback Machine.
- 5. http://rohtak.nic.in/stat2.htm Archived 2008-09-19 at the Wayback Machine.
- 6. http://www.haryana-online.com/Districts/sonipat.htm Archived 2008-05-09 at the Wayback Machine.
- 7. http://alwar.nic.in/ Archived 2012-08-03 at the Wayback Machine.
- 8. http://bagpat.nic.in/know_baghpat.htm
- 9. http://gbnagar.nic.in/
- 10. http://ghaziabad.nic.in/indexprof.htm Archived 2010-08-24 at the Wayback Machine.