നാലാങ്കൽ കൃഷ്ണപിള്ള
കവി എന്ന നിലയിലും ക്ഷേത്രചരിത്രകാരൻ എന്ന നിലയിലും പ്രശസ്തനായ മലയാള സാഹിത്യകാരനാണ് നാലാങ്കൽ കൃഷ്ണപിള്ള (1910- 1991)
ജീവിതരേഖ
[തിരുത്തുക]കോട്ടയത്തെ ഒളശ്ശയിൽ 1910 സെപ്റ്റംബർ 15-ന് ചിങ്ങമാസത്തിൽ തിരുവോണം നാളിൽ ജനനം. അച്ഛൻ അറയ്ക്കൽ കേശവപിള്ള, അമ്മ നാലാങ്കൽ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്ട്സ് കോളേജ് ട്രെയിനിംങ് കോളേജ് എന്നിവിടങ്ങളീൽ നിന്നും പ്രശസ്തമായ നിലയിൽ സ്വർണ്ണമെഡലോടെ എം. എ ,എൽ.ടി ബിരുദങ്ങൾ. അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായാണ് ജോലിയിൽ നിന്നും വിരമിച്ചത്. ഏറെക്കാലം പ്രമേഹബാധിതനായിരുന്ന അദ്ദേഹം പ്രമേഹാനുബന്ധപ്രശ്നങ്ങളെത്തുടർന്ന് 1991 ജൂലൈ 2-ന് 81-ആം വയസ്സിൽ അന്തരിച്ചു.
ഭാഷാ ഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പെന്ന് വെണ്ണിക്കുളം പ്രശംസിച്ചവയാണ് നാലാങ്കലിന്റെ ഭാവഗീതങ്ങൾ.[1]
കൃതികൾ
[തിരുത്തുക]- കൃഷ്ണതുളസി
- ഡിസംബറിലെ മഞ്ഞുതുള്ളികൾ
- രാഗതരംഗം
- ശോകമുദ്ര
- വസന്തകാന്തി
- രത്നകങ്കണം
- ആമ്പൽപൊയ്ക
- പൂക്കൂട
- പ്രിയദർശിനി
- സൗഗന്ധികം
- കസ്തൂരി
- സിന്ദൂരരേഖ
- ഉദയഗിരി ചുവന്നു
- മഹാക്ഷേത്രങ്ങൾക്കു മുന്നിൽ (ക്ഷേത്രചരിത്രം)
- സർദാർ പട്ടേൽ, ജവഹർലാൽ നെഹ്രു, സ്റ്റാലിൻ ( ജീവചരിത്രങ്ങൾ)
പുരസ്കാരങ്ങൾ
[തിരുത്തുക]- ഓടക്കുഴൽ അവാർഡ് (കൃഷ്ണതുളസി - 1976)
- കേരള സാഹിത്യ അക്കാദമി അവാർഡ് ( ഡിസംബറിലെ മഞ്ഞുതുള്ളീകൾ -1980)[2]
- മഹാക്ഷേത്രങ്ങൾക്കുമുന്നിൽ' എന്ന കൃതിയ്ക്ക് തിരുവിതാകൂർദേവസ്വം ബോർഡിന്റെ വിശേഷപുരസ്കാരം