Jump to content

നാഗർകോവിൽ ജങ്ക്ഷൻ തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nagercoil Junction railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നാഗർകോവിൽ
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates8.174°N 77.444°E
ജില്ലകന്യാകുമാരീ
സംസ്ഥാനംതമിഴ് നാട്
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 38 മീറ്റർ
പ്രവർത്തനം
കോഡ്NCJ
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ4
ചരിത്രം
തുറന്നത്15 ഏപ്്രൽ 1979
വൈദ്യുതീകരിച്ചത്2012

കന്യാകുമാരി ജില്ലയിലെ പ്രധാന തീവണ്ടി നിലയമാണ് നാഗർകോവിൽ ജങ്ക്ഷൻ. 1873 -ൽ മദ്രാസ് - തിരുനെൽവേലി - നാഗർകോവിൽ - തിരുവനന്തപുരം തീവണ്ടി പാത നിർമ്മിക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. എന്നാൽ തിരുവിതംകൂർ സർക്കാർ കൊല്ലം വഴി പാത നിർമ്മിക്കാനാണ് ആവശ്യപ്പെട്ടത് (ഇന്നത്തെ ചെങ്കോട്ട - കൊല്ലം തീവണ്ടി പാത).[1] തിരുനെൽവേലി - ചെങ്കോട്ട പാത 1903 -ലും, ചെങ്കോട്ട - കൊല്ലം 1904 -ലും, കൊല്ലം - തിരുവനന്തപുരം 1918 -ലും പൂർത്തിയാക്കി. 1964 -ൽ നാഗർകോവിൽ - തിരുവനന്തപുരം തീവണ്ടി പാത നിർമ്മാണം പാർലമെന്റ് അംഗീകരിച്ചു. 1979 ഏപ്രിൽ 16 -ന് തിരുവനന്തപുരം - കന്യാകുമാരി (86.5 കി. മീ.) പാതയും, 1981 -ൽ തിരുനെൽവേലി - നാഗർകോവിൽ (73.3 കി. മീ.) പാതയും ഉദ്ഘാടനം ചെയ്തു.[2] 2012 -ൽ തിരുവനന്തപുരം - കന്യാകുമാരി പാതയും, 2013 -ൽ തിരുനെൽവേലി - നാഗർകോവിൽ പാതയും വൈദ്യുതീകരിച്ചു.

ഓട്ടോ സ്ടാന്റ്, കുടിവെള്ളം, ഏ. റ്റീ. എം., ലിഫ്റ്റ്, എസ്കലേറ്റർ[3], കമ്പ്യൂട്ടർവത്കരിച്ച റിസർവേഷൻ കൗണ്ടർ[4], വെയിറ്റിങ് റൂം, ക്ലോക് റൂം എന്നിവ ലഭ്യമാണ്.

കന്യാകുമാരി ജില്ലയെ തിരുവനന്തപുരം ഡിവിഷൻ അവഗണിക്കുന്നുവെന്ന് പരാതിയുണ്ട്.[5]


കന്യാകുമാരി - തിരുവനന്തപുരം തീവണ്ടി പാത
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
നേമം
ബാലരാമപുരം
നെയ്യാറ്റിൻകര
അമരവിള
ധനുവച്ചപുരം
പാറശ്ശാല
അതിർത്തി
കുഴിത്തുറ പടിഞ്ഞാറ്
കുഴിത്തുറ
പള്ളിയാടി
ഇരണിയൽ
വീരാണിയാളൂർ
നാഗ്ർകൊവിൽ ടൗൺ
നാഗർകോവിൽ
ശുചീന്ദ്രം
അഗസ്തീശ്വരം
താമരക്കുളം
കന്യാകുമാരി
  1. Summary – Travancore State Manual by Nagam Aiya –Vol. III – Pages 233 & 234
  2. [IRFCA] Indian Railways FAQ: IR History: Part 5
  3. "Lifts and Escalators for Nagercoil" - The Hindu
  4. http://www.sr.indianrailways.gov.in/uploads/files/1364818460995-pco_booth.pdf
  5. The division plays a divisive game - The Times of India