നബീസ ഉമ്മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nabeesa Ummal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ. നബീസ ഉമ്മാൾ


കേരളത്തിലെ പൊതുപ്രവർത്തകയും സി.പി.എം. നേതാവുമാണ് നബീസ ഉമ്മാൾ. മുഴുവൻ പേര് എ. നബീസ ഉമ്മാൾ.

ജീവിതരേഖ[തിരുത്തുക]

1931-ൽ ആറ്റിങ്ങലിലെ കല്ലൻവിള വീട്ടിൽ തമിഴ്‌നാട് ഭൂതപ്പാണ്ടി സ്വദേശിയായ അസനുമ്മാളുടെയും പൊലീസ് കോൺസ്റ്റബ്ളായിരുന്ന ഖാദർ മൊയ്തീൻെറയും അഞ്ച് മക്കളിൽ ഇളയവളായാണ് നബീസ ഉമ്മാൾ ജനിച്ചത്.

വിദ്യഭ്യാസവും അദ്ധ്യാപനവും[തിരുത്തുക]

ആറ്റിങ്ങൽ സർക്കാർ സ്കൂളിൽ സ്കൂൾ വിദ്യഭ്യാസം. തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഇന്റർമീഡിയേറ്റും ബി.എ. ഇക്ണോമിക്സും പൊളിറ്റിക്കൽ ആന്റ് ഇന്ത്യൻ ഹിസ്റ്ററിയിൽ ഡിസ്റ്റിംഗ്ഷനും നേടിയിട്ടുണ്ട്. തിരുവനന്തപുരം യൂണിവേർസിറ്റി കോളേജിൽ നിന്ന് എം.എ. മലയാളം ലിറ്ററേച്ചർ ബിരുദവും നേടി.

  • 1955 മുതൽ 12 വർഷക്കാലം തിരുവനന്തപുരം വിമൻസ് കോളജിലെ തേർഡ് ഗ്രേഡ് ജൂനിയർ ലെക്ചർ.
  • 1972-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മലയാളം പ്രഫസറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
  • 1986-ൽ കോളേജ് പ്രിസിപ്പലയിരിക്കുമ്പോൾ അദ്ധ്യപന ജീവിതത്തിൽ നിന്ന് വിരമിച്ചു.

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

  • 1995-ൽ നെടുമങ്ങാട് നഗരസഭാ ചെയർ പേർസൺ

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
1991 കഴക്കൂട്ടം നിയമസഭാമണ്ഡലം എം.വി. രാഘവൻ സി.എം.പി., യു.ഡി.എഫ്. നബീസ ഉമ്മാൾ സി.പി.എം. എൽ.ഡി.എഫ്.
1987 കഴക്കൂട്ടം നിയമസഭാമണ്ഡലം നബീസ ഉമ്മാൾ സി.പി.എം. എൽ.ഡി.എഫ്. നാവായിക്കുളം റഷീദ് മുസ്ലീം ലീഗ്, യു.ഡി.എഫ്.

അവാർഡുകൾ[തിരുത്തുക]

  • 2000-ൽ സ്ത്രീ ശാക്തീകരണത്തിന് കേന്ദ്ര സർക്കാർ പുരസ്കാരം.

കുടുംബം[തിരുത്തുക]

ഭർത്താവ് - ഹുസൈൻ കുഞ്ഞ് മക്കൾ - കോളജ് പ്രഫസറായി വിരമിച്ച റസ്യ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസറായി വിരമിച്ച ഹാഷീം, എക്സൈസ് ഡെപ്യൂട്ടി കമീഷണറായി വിരമിച്ച റഹീം, ബി.എസ്.എൻ.എൽ അക്കൗണ്ട്സ് ഓഫിസറായ ലൈല, എൻ.എസ്.സി ചാനൽ ഉടമ സലീം, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക താര

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നബീസ_ഉമ്മാൾ&oldid=3658160" എന്ന താളിൽനിന്ന് ശേഖരിച്ചത്