എൻ. മൂസക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N. Moosakutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. മൂസക്കുട്ടി
ജനനം
എൻ. മൂസക്കുട്ടി
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ

2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വിവർത്തകനാണ് എൻ. മൂസക്കുട്ടി. ജെയിംസ് ജോയിസിന്റെ യുലീസസ് എന്ന വിവർത്തന കൃതിക്കായിരുന്നു പുരസ്കാരം.[1] വൈജ്‌ഞാനികം, വിവർത്തനം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി നൂറിലേറെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

എക്‌സ്പ്രസ്‌ ദിനപത്ര ത്തിൽ സബ്‌ എഡിറ്ററായിരുന്നു. യുളീസസിനു കേരളസാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള അവാർഡ്‌ ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • യുലീസസ്
  • എഴുത്തുകാരിയുടെ മുറി (വെർജീനിയ വൂൾഫ്)
  • ട്രോട്‌സ്കിയുടെ സാഹിത്യവും വിപ്ലവവും
  • തെരഞ്ഞെടുത്ത ഡെക്കാമറൺ കഥകൾ (ബൊക്കാച്യോ)
  • തെരഞ്ഞെടുത്ത ഉപന്യാസങ്ങൾ (ബെർട്രാന്റ്‌ റസൽ)
  • മോപ്പസാങ്‌ കഥകൾ
  • ഒ. ഹെൻട്രി കഥകൾ
  • കിഴവനും കടലും (ഹെമിങ്‌വേ)
  • 'അധോലോകത്തുനിന്നുള്ള കുറിപ്പുകൾ (ദസ്‌തയേവ്‌സ്കി)
  • വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടവരുടെ അന്ത്യനാളുകൾ (വിക്‌ടർഹ്യൂഗോ)
  • മാജിക്‌ മൗണ്ടൻ (തോമസ്‌ മൻ)
  • മോഷ്‌ടാവിന്റെ ദിനക്കുറിപ്പുകൾ (ഷെനെ)
  • ദി പ്രിൻസ്‌ (മാക്കിയവെല്ലി)
  • ഷേക്‌സ്പിയർ സമ്പൂർണകൃതികൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014

അവലംബം[തിരുത്തുക]

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=എൻ._മൂസക്കുട്ടി&oldid=3774417" എന്ന താളിൽനിന്ന് ശേഖരിച്ചത്