എൻ.കെ. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N.K. Krishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിൽ നിന്നുള്ള പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു നാരായണയ്യർ കല്യാണകൃഷ്ണൻ എന്ന എൻ.കെ. കൃഷ്ണൻ.

ജീവിത രേഖ[തിരുത്തുക]

എൻ.ഡി. നാരായണ അയ്യരുടെ മകനായി 12 ഏപ്രിൽ 1913 ന് ജനനം. ഇമ്പീരിയൽ കോളേജ് ലണ്ടനിൽ കണക്കിൽ വിദ്യഭ്യാസം നേടി.

രാഷ്ട്രീയ പ്രവർത്തനം[തിരുത്തുക]

യു.കെ.യിൽ ആയിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരരംഗത്ത് ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനുള്ള നാസന്റ് സ്റ്റ്രഗളിൽ പങ്കെടുക്കുകയും ഇന്ത്യയിലേക്ക് മടങ്ങിയതിനുശേഷം സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തു.

സി.പി.ഐ. അംഗമായിരുന്ന കൃഷ്ണൻ എ.ഐ.ടി.യു.സി. നേതാവുമായിരുന്നു.

രാജ്യസഭ കാലഘട്ടവും പാർട്ടിയും[തിരുത്തുക]

  • 1970-1974 : സി.പി.ഐ.

കുടുംബം[തിരുത്തുക]

ഭാര്യ - പാർവ്വതി കൃഷ്ണൻ (പി. സുബറായന്റെ മകളാണ്)

"https://ml.wikipedia.org/w/index.php?title=എൻ.കെ._കൃഷ്ണൻ&oldid=3826332" എന്ന താളിൽനിന്ന് ശേഖരിച്ചത്