Jump to content

മുനി നാരായണ പ്രസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muni Narayanaprasad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുനി നാരായണ പ്രസാദ്
ദേശീയതഭാരതീയൻ
തൊഴിൽസന്ന്യാസി
അറിയപ്പെടുന്നത്ആത്മായനം (ആത്മകഥ)
അറിയപ്പെടുന്ന കൃതി
സൗന്ദര്യലഹരി(വിവർത്തനം)

കേരളീയനായ സന്ന്യാസിവര്യനാണ് മുനി നാരായണ പ്രസാദ്. ഉപനിഷത്തുക്കൾക്കും ഭഗവദ്ഗീതയ്ക്കും ഉൾപ്പെടെ വിരവധി പ്രധാന ഗ്രന്ഥങ്ങളുടെ വിവർത്തനവും വ്യാഖ്യാനവും നിർവഹിച്ചു. 2015 ൽ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം 'സൗന്ദര്യലഹരി' എന്ന കൃതിയുടെ വിവർത്തനത്തിനു ലഭിച്ചു. 2018 ൽ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥക്കുള്ള പുരസ്കാരം 'ആത്മായനം' എന്ന ആത്മകഥക്കു ലഭിച്ചു.2024 ൽ രാജ്യം സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്കിയ സംഭാവനകൾ പരിഗണിച്ച് പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചു.

ജീവിതരേഖ

[തിരുത്തുക]

1938-ൽ തിരുവനന്തപുരത്തെ നഗരൂരിൽ ജനിച്ചു. 1970-ൽ പി.ഡബ്ലു.ഡി.യിലെ എൻജിനീയർ ഉദ്യോഗം രാജിവെച്ച് സന്യാസ പ്രവർത്തനത്തിൽ മുഴുകി. വർക്കലയിൽ ഗുരുകുലത്തിൽ നടരാജ ഗുരുവിന്റെ ശിഷ്യനായി. ഇപ്പോൾ ഗുരുകുലത്തിന്റെ അധ്യക്ഷനാണ്. ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകൾക്കും ഭഗവദ്‌ഗീതയ്‌ക്കും നാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം, നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്.

കൃതികൾ

[തിരുത്തുക]
  • കഠോപനിഷത്ത്
  • വിഷ്‌ണു സ്‌തോത്രങ്ങൾ
  • സൗന്ദര്യലഹരി (വ്യാഖ്യാനം)
  • ഒരു ഗുരു ശിഷ്യ ബന്ധം
  • കർമ്മവും പുനർജന്മവും
  • ഗ്രീക്കുചിന്തകർ
  • സുബ്രഹ്‌മണ്യകീർത്തനം
  • സുഭാഷിതങ്ങൾ
  • വിഷ്‌ണു സ്‌തോത്രങ്ങൾ
  • പ്രപഞ്ചസൃഷ്‌ടി
  • ബ്രഹ്‌മവിദ്യാപഞ്ചകം
  • ഭദ്രകാള്യഷ്‌ടകം
  • അദ്വൈത ദീപിക
  • ന്യായദർശനം
  • സദാശിവദർശനം-അർദ്ധനാരീശ്വരസ്‌തവം

പുരസ്കാരങ്ങൾ

[തിരുത്തുക]
  • വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (2015)[1]
  • ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (2018)[2]

• പദ്മശ്രീ പുരസ്കാരം (2024)

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.
  2. http://keralasahityaakademi.org/pdf/Award_2018.pdf

3.https://pib.gov.in/PressReleaseIframePage.aspx?PRID=1999790

"https://ml.wikipedia.org/w/index.php?title=മുനി_നാരായണ_പ്രസാദ്&oldid=4018643" എന്ന താളിൽനിന്ന് ശേഖരിച്ചത്