Jump to content

മുണ്ടൂർ സേതുമാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mundur Sethumadhavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുണ്ടൂർ സേതുമാധവൻ
ജനനം (1942-04-10) ഏപ്രിൽ 10, 1942  (82 വയസ്സ്)
ദേശീയതഭാരതീയൻ
തൊഴിൽഎഴുത്തുകാരൻ ,അദ്ധ്യാപകൻ
അറിയപ്പെടുന്ന കൃതി
കലിയുഗം

മലയാള സാഹിത്യകാരനാണ് മുണ്ടൂർ സേതുമാധവൻ. കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1942 ഏപ്രിൽ 10-ന്‌ പാലക്കാട്‌ ജില്ലയിലെ മുണ്ടൂരിൽ ജനിച്ചു. മാരാത്ത്‌ ഗോവിന്ദൻ നായരും വാഴയിൽ ദേവകി അമ്മയുമാണ് മാതാ പിതാക്കൾ. മുപ്പതു വർഷത്തിലധികം അദ്ധ്യാപകനായിരുന്നു. 1962-ൽ ആദ്യകഥ പ്രസിദ്ധീകരിച്ചു. ഇരുനൂറ്റി അമ്പതിലധികം കഥകൾ എഴുതിയിട്ടുണ്ട്‌. കലിയുഗം എന്ന നോവൽ ചലച്ചിത്രമാക്കുകയുണ്ടായി. ആകാശം എത്ര അകലെയാണ്‌ എന്ന കൃതിക്ക്‌ മുണ്ടശ്ശേരി അവാർഡ്‌ ലഭിച്ചു.

കൃതികൾ

[തിരുത്തുക]
  • നിറങ്ങൾ
  • കലയുഗം
  • ഈ ജന്മം
  • മരണഗാഥ
  • അനസൂയയുടെ സ്വപ്‌നങ്ങൾ
  • ആകാശം എത്ര അകലെയാണ്‌
  • കേട്ടുവോ ആ നിലവിളി
  • പൊറാട്ടുചെണ്ട
  • ടെൻഡർനെസ്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ സമഗ്ര സംഭാവന പുരസ്‌കാരം
  • മുണ്ടശ്ശേരി അവാർഡ്‌

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുണ്ടൂർ_സേതുമാധവൻ&oldid=3789056" എന്ന താളിൽനിന്ന് ശേഖരിച്ചത്