മുടിപ്പേച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mudipechu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മുടിയേറ്റിന്റെ ഒരു രൂപഭേദമാണ് മുടിപ്പേച്ച്.[1]ഭൈരവീ ഭൈരവ യുദ്ധ സങ്കല്പത്തിലാണ് തിരുമുടിയെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി പേച്ച് നടത്തുന്നത്. ഭൈരവിയുടെയും വീരഭദ്രന്റെയും മുടികൾ കളത്തിൽ ചുവടുകൾ വയ്ക്കും. പ്രത്യേക വാദ്യോപകരണത്തിൽ കരടി കൊട്ടിന്റെ താളത്തിലായിരിക്കും ഭൈരവീ ഭൈരവ യുദ്ധം. ഒടുവിൽ ദാരികനെ നിഗ്രഹിക്കുന്ന സങ്കല്പത്തിൽ ഭൈരവി തൂണുകളിൽ ചൂരൽകൊണ്ട് ശക്തിയായി അടിക്കും. ഇതിനിടെ തിരുമുടിയും എഴുന്നള്ളിച്ച് ക്ഷേത്രത്തെ പ്രദക്ഷിണവും ചെയ്യും. 'കരടികൊട്ടി'ന്റെ താളത്തിൽ ചുവടുവച്ചാണ് മുടിപ്പേച്ച്. പ്ലാവിൻതടിയിൽ തീർത്ത പേച്ചുമുടിയേന്തി, ചുവടുവച്ച് ഭൈരവീ-ഭൈരവ യുദ്ധ സങ്കൽപത്തിലാണ് മുടിപ്പേച്ച് നടത്തുന്നത്. കരടികൊട്ടിന്റെ താളം അകമ്പടിയേകും. മുഖവും മാർചട്ടയുമുള്ള പേച്ചുമുടികളിൽ ഒരെണ്ണം ഭദ്രകാളിയുടേതും മറ്റു രണ്ടെണ്ണം ദാരികന്റേതുമാണ്. മുടിപ്പേച്ചിനു ശേഷം തിരുമുടിയെഴുന്നള്ളത്ത് നടക്കും.[2]

മുടിപ്പേച്ച് നടക്കുന്ന പ്രധാന ക്ഷേത്രങ്ങൾ[തിരുത്തുക]

  • പേരിശ്ശേരി പഴയാറ്റിൽ ദേവീക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടത്തുന്ന തിരുമുടിയെടുപ്പിന്റെ ഭാഗമായി മുടിപ്പേച്ച് നടക്കും.
  • മണ്ണടി ദേവി ക്ഷേത്രം ത്തിൽ എല്ലാവർഷവും കുംഭ മാസത്തിൽ ഉച്ചബലി (ക്ഷേത്ര ഉത്സവ) ദിവസം തിരുമുടിപ്പേച്ച് നടക്കും.
  • കായംകുളം,കൃഷ്ണപുരം,ഞക്കനാൽ,തുമ്പിള്ളിൽ ശ്രീ ഭദ്രകാളീ ക്ഷേത്രത്തിൽ മകരമാസത്തിലെ അവിട്ടം നാളിൽ മുടിപ്പേച്ചു നടക്കും. *പട്ടാഴി ദേവീ ക്ഷേത്രത്തിൽ എല്ലാവർഷവും കുംഭമാസത്തിലെ തിരുവാതിര നാളിൽ ഭദ്രകാളിമുടി എഴുന്നള്ളിപ്പും പേച്ചും നടക്കും.

മുടിപ്പേച്ച് കലാകാരന്മാർ[തിരുത്തുക]

  • പട്ടാഴി ഗോപാലകൃഷ്ണൻ - കരടികൊട്ട്[3]
  • പന്നിവിഴ രാമാനുജൻ നായർ - ചുട്ടി

അവലംബം[തിരുത്തുക]

  1. ഫോക്‌ലോർ നിഘണ്ടു - ഡോ.എം.വി. വിഷ്ണുനാരായണൻ നമ്പൂതിരി
  2. http://www.manoramaonline.com/cgi-bin/MMonline.dll/portal/localContentView.do?district=Alapuzha&contentId=13127413&programId=1073759993&tabId=16&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-20. Retrieved 2012-12-30.
"https://ml.wikipedia.org/w/index.php?title=മുടിപ്പേച്ച്&oldid=3721365" എന്ന താളിൽനിന്ന് ശേഖരിച്ചത്