മോഡേൺ പെന്റത്ലോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Modern pentathlon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മത്സരത്തിന്റെ ചിത്രലിപി

അഞ്ച് വ്യത്യസ്ത കായിക മത്സരങ്ങൾ അടങ്ങിയ ഒരു ഒളിമ്പിക് മത്സര ഇനമാണ് മോഡേൺ പെന്റത്‌ലോൺ. ഫെൻസിംഗ്, 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ, ഓപൺ ജംപിങ്, ഷൂട്ടിങ്, 3200 മീറ്റർ ക്രോസ് കൺട്രി ഓട്ടം എന്നിവയടങ്ങിയതാണിത്.[1] 1912 മുതൽ ഒളിമ്പിക് ഗെയിംസിലെ ഒരു പ്രധാന മത്സരഇനമാണ് മോഡേൺ പെന്റത്‌ലോൺ. ഇതിനെ ഒളിമ്പിക്‌സിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.[2] 1949 മുതൽ വർഷം തോറും മോഡേൺ പെന്റത്‌ലോൺ ലോക ചാംപ്യൻഷിപ്പ് നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഈ മത്സരം നാലോ അഞ്ചോ ദിവസം വെച്ചാണ് നടത്തുന്നത്. 1996ൽ ഇത് ഒരു ഏകദിന മത്സരമായി നടന്നു. അന്ന് കൂടുതൽ പ്രേക്ഷകർ ഇത് കാണാനെത്തിയിരുന്നു.[1] യൂനിയൻ ഇന്റർനാഷണൽ ഡെ പെന്റത്‌ലോൺ മോഡേൺ (യുഐപിഎം) ആണ് ഈ മത്സരത്തിന്റെ ഭരണ സമിതി.ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളുലുമുള്ള 90 രാജ്യങ്ങളും ഈ അന്താരാഷ്ട്ര കായിക മത്സരത്തിന്റെ ഭരണസമിതിയിലുണ്ട്. [2]

ചരിത്രം[തിരുത്തുക]

മോഡേൺ പെന്റത്‌ലോൺ തുടങ്ങിയ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ഫ്രഞ്ച് ചരിത്രകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ ബാരൺ പിയറി ഡെ ഫ്രെഡിയാണ് ഇതിന്റെ സ്ഥാപകൻ എന്നാണ് ഒരു അഭിപ്രായം.[1] ആധുനിക ഒളിമ്പിക്‌സ് ഗെയിംസിന്റെ സ്ഥാപകനും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം എന്നാൽ, സ്വീഡിഷ് ആർമി ഉദ്യോഗസ്ഥനും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗവുമായിരുന്ന വിക്ടർ ഗുസ്റ്റാഫ് ബ്ലാക് ആണ് മോഡേൺ പെന്റത്‌ലോൺ മത്സരത്തിന്റെ സ്ഥാപകൻ എന്നാണ് മറ്റോരു പ്രബലമായ അഭിപ്രായം. സ്വീഡിഷ് സ്‌പോട്‌സിന്റെ പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്..[3] The name derives from the Greek péntathlon "contest of five events".[1]

മത്സരത്തിന്റെ ഘടന[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Branch, John (November 26, 2008). "Modern Pentathlon Gets a Little Less Penta". New York Times. Retrieved 2008-11-27. This recent combination of the shooting and running phases creates an exciting conclusion to the competition.
  2. 2.0 2.1 "Special Edition: Refuting IOC's Plan to End Modern Pentathlon Competition". The Sport Journal. Fall 2002. Archived from the original on 2012-06-05. Retrieved 2012-08-22.
  3. Sandra Heck: Von Spielenden Soldaten und kämpfenden Athleten. Die Genese des Modernen Fünfkampfes. Göttingen: V & R Unipress. 2013, ISBN 978-3-8471-0201-4
"https://ml.wikipedia.org/w/index.php?title=മോഡേൺ_പെന്റത്ലോൺ&oldid=3807483" എന്ന താളിൽനിന്ന് ശേഖരിച്ചത്