മായ ബർമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maya Burman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Maya Burman
ജനനം1971
Paris
ദേശീയതFrench
പ്രസ്ഥാനംBurman family

മായ ബർമ്മൻ (born 1971 in Paris)[1] ഫ്രാൻസിൽ ജീവിക്കുന്ന ഒരു സമകാലീന ഇന്ത്യൻകലാകാരിയാണ്.

ജീവചരിത്രം[തിരുത്തുക]

ബർമ്മൻ ഫ്രാൻസിലാണ് വളർന്നത്. അവർ തുടക്കത്തിൽ ഒരു ആർക്കിടെക്റ്റ് ആയാണ് പരിശീലനം ആരംഭിച്ചത്. എന്നാൽ ആ ജോലി അതിർ കൽപ്പിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ അവർ ചിത്രരചനയിലേക്കു തിരിഞ്ഞു.[2] അവർ പ്രധാനമായും ചെയ്യുന്നത് പേനയും മഷിയും ജലച്ഛായവും ഉപയോഗിച്ചാണ്. പുതിയ ആശയങ്ങൾ ഉപയോഗിച്ച് ഓരോ ചിത്രങ്ങളും കൂടുതൽ നേരം ചെയ്യുന്നതും വീണ്ടും ചെയ്യുന്നതും പ്രയാസമാകുമെന്നതിനാൽ ഈ യാദൃച്ഛിക മാധ്യമം ഒരു നിരസൃഷ്ടികൾ നിർമ്മിക്കാൻ അവരെ പ്രേരിപ്പിച്ചു.[2] അവരുടെ ചിത്രങ്ങളിൽ ഭ്രമാത്മകത ഉണ്ട്. അവർ ധാരാളം എക്‌സിബിഷനുകളിൽ പങ്കെടുക്കുകയും സമ്മാനാർഹയാകുകയും ചെയ്തിട്ടുണ്ട്.

പ്രശസ്ത കലാകാരന്മാരുടെ കുടുംബത്തിലെ ഇളയ അംഗമാണവർ. അവരുടെ ബന്ധുവായ ജയശ്രീ ബർമനേയും ഭർത്താവ് പരേഷ് മൈറ്റിയേയും പോലെതന്നെ അവരുടെ അച്ഛൻ ശസ്തി ബർമനും ഫ്രഞ്ച്കാരിയായ അമ്മ Maite Delteil ഉം പ്രമുഖ കലാകാരാണ്.[1]

പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • Award for Young Painters - Salon de Colombes (1997)[1]
  • Award of the Fine Art Association of Sannois (1998)[1]
  • Award of the Salon d'Automne Paris (2000)[1]
  • Award of Watercolours Painting Section Salon de Colombes (2001) [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 Mini Chandran-Kurian, "Maya Memsaab", The Times of India, Nov 10, 2002.
  2. 2.0 2.1 Swapna Sathish, "Heart-felt expressions" Archived 2020-01-21 at the Wayback Machine., The Hindu, Aug 16, 2005.
"https://ml.wikipedia.org/w/index.php?title=മായ_ബർമ്മൻ&oldid=3656168" എന്ന താളിൽനിന്ന് ശേഖരിച്ചത്