Jump to content

അങ്കിതവും അനങ്കിതവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Markedness എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അടിസ്ഥാനപരമായ ദ്വന്ദ്വപ്രതിയോഗങ്ങളിൽ ‍(ബൈനറി ഓപ്പോസിഷൻ) റോമൻ യാക്കോബ്സൺ ആരോപിച്ച ഒരു സവിശേഷസ്വഭാവമാണ് അങ്കിതവും അനങ്കിതവും(marked/unmarked). ദ്വിമുഖമായ പ്രതിയോഗികങ്ങളിലൊന്നിനെ സമൂഹം അങ്കിതം എന്നും മറ്റേതിനെ അനങ്കിതം എന്നും മൂല്യകല്പന ചെയ്യുന്നു. അനങ്കിതമായ ധ്രുവത്തിന് മുൻഗണന നൽകുന്ന ഒരു ശ്രേണീകരണം സമൂഹത്തിൽ നടക്കുന്നുണ്ട്. അനങ്കിതമായതിനെ സ്വാഭാവികവും സാധാരണവും ശരിയുമായി കണക്കാക്കുന്ന മൂല്യകല്പനയാണിത്. അങ്കിതമായതിനെ വ്യത്യസ്തമായും അസാധാരണമായും കണക്കാക്കുന്നു. ആൺ/പെൺ ദ്വന്ദ്വങ്ങൾക്ക് സമൂഹം കല്പിക്കുന്ന സ്ഥാനവും പദവിയും ഈ അങ്കിതതത്വത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്താൽ ആണിനു ലഭിക്കുന്ന മൂല്യം ഉയർന്നതാണെന്നു കാണാം . യാക്കോബ്സന്റെ ഈ അങ്കിത തത്ത്വത്തെ ലെവിസ്ട്രോസും ബാർത്തും സംസ്കാരപഠനത്തിന്റെ ആധാരമായി വികസിപ്പിച്ചു. സ്ത്രീവാദികൾ തങ്ങളുടെ വിശകലനങ്ങൾക്കായി ഈ പരികല്പനയെ ഉപയോഗപ്പെടുത്തുകയുണ്ടായി [1]

അവലംബം

[തിരുത്തുക]
  1. സി. ജെ ജോർജ്ജ് , ചിഹ്നശാസ്തവും ഘടനാവാദവും 2001 പുറം60, ഡി.സി ബുക്സ് കോട്ടയം
"https://ml.wikipedia.org/w/index.php?title=അങ്കിതവും_അനങ്കിതവും&oldid=3711137" എന്ന താളിൽനിന്ന് ശേഖരിച്ചത്