മഹ്ബൂബ് അലിഖാൻ
This article may be expanded with text translated from the corresponding article in English. (2020 നവംബർ) Click [show] for important translation instructions.
|
ലെഫ്റ്റനന്റ്- ജനറൽ മഹാനായ രുസ്തം - ഇ-ദൗരൻ, അരുസ്റ്റു -ഇ -സമാൻ, വാൾ മമലുക് , അസാഫ് ജാ VI, മുസാഫർ ഉൽ -മമലുക് , നിസാം -ഉൽ - മുൽക് , നിസാം ഉദ് -ദൗല , നവാബ് സർ മിർ മഹ്ബൂബ് അലിഖാൻ | |
---|---|
{{Infobox royalty | embed = yes |
ഹൈദരാബാദിലെ ആറാമത്തെ നിസാം ആയിരുന്നു മഹ്‍ബൂബ് അലിഖാൻ എന്നുകൂടി അറിയപ്പെടുന്ന ആസാഫ് ജാ ആറാമൻ സർ മിർ മഹബൂബ് അലി ഖാൻ സിദ്ദിഖി ബയാഫണ്ടി GCB GCSI (18 ഓഗസ്റ്റ് 1866 - 29 ഓഗസ്റ്റ് 1911). 1869 നും 1911 നും ഇടയിൽ അദ്ദേഹം അന്നത്തെ ഇന്ത്യയിലെ പ്രധാന നാട്ടുരാജ്യങ്ങളിലൊന്നായ ഹൈദരാബാദ് ഭരിച്ചു.
റെയിൽവേ ശൃംഖലയുടെ വികസനം
[തിരുത്തുക]നിസാംസ് ഗ്യാരണ്ടീഡ് സ്റ്റേറ്റ് റെയിൽവേ - നിസാമിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു റെയിൽവേ കമ്പനി 1879ൽ സ്ഥാപിതമായി. ഹൈദരാബാദ് സംസ്ഥാനത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനായാണ് ഇത് നിർമ്മിച്ചത്. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനായിരുന്നു ഇതിന്റെ ആസ്ഥാനം. 1870 ൽ റെയിൽവേയുടെ നിർമാണം ആരംഭിച്ചു. നാലുവർഷം കൊണ്ട് സെക്കന്തരാബാദ്-വാഡി പാത പൂർത്തിയായി. 1879 ൽ മഹ്ബൂബ് അലി ഖാൻ ഈ റെയിൽവേ പാത ഏറ്റെടുത്തു. നിസാമിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേയാണ് പിന്നീട് ഇത് നിയന്ത്രിച്ചത്.
നിഗൂഢ ശക്തികൾ
[തിരുത്തുക]പാമ്പുകടിയേറ്റാൽ സുഖപ്പെടുത്താനുള്ള ശക്തി തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. പൊതുജനങ്ങളിൽ ആർക്കെങ്കിലും പാമ്പുകടിയേറ്റാൽ അദ്ദേഹത്തെ സമീപിക്കാമെന്നുള്ള ഒരു ഉത്തരവ് അദ്ദേഹം പുറപ്പെടുവിച്ചു. പാമ്പുകടിയേറ്റയാൾ ചെയ്യേണ്ടത് നിസാമിന്റെ പേര് വിളിക്കുകയും അതിലൂടെ അത്ഭുതകരമായി സുഖപ്പെടുമെന്നും വിശ്വസിക്കപ്പെട്ടു.[1] പാമ്പുകടിയേറ്റ ആളുകളെ സുഖപ്പെടുത്തുന്നതിനായി അദ്ദേഹം ഉറക്കത്തിൽ നിന്നും പലതവണ ഉണർന്നു.