Jump to content

എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(MSSRF എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെന്നൈ ആസ്ഥാനമായി ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഗവൺമെന്റേതര സന്നദ്ധസംഘടനയുടെ കീഴിലുള്ള ഒരു സ്ഥാപനമാണ് എം.എസ് സ്വാമിനാഥൻ റിസർച്ച ഫൗണ്ടേഷൻ (എം.എസ്.എസ്.ആർ.എഫ്) [1]. ഈ സംഘടന ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട സ്ത്രീകളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകുന്നു. പാരിസ്ഥിതികസംതുലനാവസ്ഥ നിലനിർത്തുന്ന മാറ്റങ്ങൾക്കായാണ് എം.എസ്.എസ്.ആർ.എഫ് ശാസ്ത്രത്തേയും, ശാസ്ത്രസാങ്കേതികവിദ്യയേയും ഉപയോഗിക്കുന്നത്. ഈ സ്ഥാപനത്തിന്റെ ലോഗോ തുടർച്ചയേയും, മാറ്റത്തേയും, ഒരുമിപ്പിക്കുന്നതും, തുറന്ന അവസാനവും, വിവിധ മുഖങ്ങളും ഉള്ള  ഡി.എൻ.എ യുടെ മാത‍ൃകയിലുള്ളതാണ്.

ചരിത്രം

[തിരുത്തുക]

എം.എസ്.എസ്.ആർ.എഫ് നിലവിൽ വന്നത് 1988 -ലാണ്. ഈ സ്ഥാപനത്തിന്റെ ചെയർമാനായിരുന്ന ഡോ.എം.എസ്. സ്വാമിനാഥനായിരുന്നു ഈ സ്ഥാപനത്തിന്റെ ഉപജ്ഞാതാവും.1970 -ൽ നോബൽപുരസ്കാര ജേതാവായ സി.വി രാമൻ, സ്വാമിനാഥനോട് ഹരിതവിപ്ലവം എന്നിന്നറിയപ്പെടുന്ന സുസ്ഥിരവികസനത്തിന്റെ ലക്ഷ്യങ്ങളെ മനസ്സിലാക്കാൻ ആവശ്യപ്പെട്ടിരുന്ന ഒരു റിസർച്ച് സെന്ററാണിത്. 1988-ൽ വേൾഡ് ഫുഡ് പ്രൈസ് സ്വാമിനാഥന് ലഭിച്ചതിനുശേഷം അതിലൂടെ കിട്ടിയ 200,000 യു.എസ് ഡോളർ എം.എസ്.എസ്.ആർ.എഫ് തുടങ്ങാനായി അദ്ദേഹം വിനിയോഗിച്ചു. കൂടാതെ അദ്ദേഹം യുനെസ്കോയുടെ എക്കോടെക്ക്നോളജിയുടെ ചെയർ ആയി നിർവഹിക്കുന്നു. നാഷ്ണൽ കമ്മീഷൻ ഓൺ അഗ്രിക്കൾച്ചർ ഫുഡ്, നൂട്രീഷൻ സെക്കൂരിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനുമാണ് അദ്ദേഹം.

അവലംബം

[തിരുത്തുക]
  1. "M S Swaminathan Research Foundation".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]