ഉള്ളടക്കത്തിലേക്ക് പോവുക

എം.ഒ. മത്തായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. O. Mathai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.ഒ. മത്തായി
എം.ഒ. മത്തായി
ജനനം
കേരളം
മരണം
മദ്രാസ്
തൊഴിൽആദ്യ ഇന്ത്യൻ പ്രധാന മന്ത്രിയുടെ സെക്രട്ടറി
Notable workറെമിനിസെൻസസ് ഓഫ് ദ നെഹ്രു എയ്ജ്

ജവർലാൽ നെഹ്റുവിന്റെ സ്പെഷ്യൽ അസിസ്റ്റന്റ് ആയിരുന്നു എം.ഒ. മത്തായി (1909–1981). യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയുടെ ഇന്ത്യ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 1946 ൽ നെഹ്റുവുമൊത്ത് പ്രവർത്തിക്കാനാരംഭിച്ചു. 1959 ൽ അഴിമതി ആരോപണത്തെത്തുടർന്ന് രാജി വെച്ചു.

ജീവിതരേഖ

[തിരുത്തുക]

ചെങ്ങന്നൂരെ അങ്ങാടിക്കൽ ഇ.എ.എൽ.പി.സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി.[1] മദ്രാസ് സർവകലാശാലയിൽ ബിരുദത്തിന് പഠിച്ച അദ്ദേഹം പിന്നീട് മുൻ എം .പി. യായ സി.പി. മാത്യുവിന്റെ കീഴിൽ ടൈപ്പിസ്റ്റായി. യുദ്ധകാലത്ത് രാജ്യത്തു പ്രവർത്തനമാരംഭിച്ച ഒരു അമേരിക്കൻ ഗവൺമെൻറ് സംഘടനയായ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയിൽ ജോലി ചെയ്തു. 1946 ൽ നെഹ്റുവിന്റെ സ്റ്റാഫിൽ സ്റ്റെനോ ടൈപ്പിസ്റ്റായി. പിന്നീട് പ്രധാനമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റൻറായി. അഴിമതി ആരോപണത്തെത്തുടർന്ന് 1959 ൽ പ്രധാന മന്ത്രിയുടെ സ്റ്റാഫിൽ നിന്നും രാജി വെച്ചു.

കൃതികൾ

[തിരുത്തുക]

വിവാദങ്ങൾ

[തിരുത്തുക]
  • തന്റെ അമ്മയുടെ പേരിൽ രൂപീകരിച്ച ചേച്ചമ്മ മെമോറിയൽ ട്രസ്റ്റുമായി ബന്ധപ്പെട്ട് നിഖിൽ ചക്രവർത്തി പുറത്തു കൊണ്ടു വന്ന അഴിമതി ആരോപണത്തെത്തുടർന്ന് പ്രധാന മന്ത്രിയുടെ സ്റ്റാഫിൽ നിന്നും രാജി വെച്ചു.[2][3]
  • '1978-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പുസ്തകം, 'റെമിനിസെൻസസ് ഓഫ് ദ നെഹ്രു എയ്ജിൽ' 153-ാം പേജിൽ 29-ാം അധ്യായത്തെക്കുറിച്ച് പ്രസാധകന്റേതായി ഒരു കുറിപ്പുണ്ടായിരുന്നു. 'ഗ്രന്ഥകർത്താവിന്റെ വളരെ വ്യക്തിപരമായ അനുഭവം എഴുതിയത് അവസാനനിമിഷം ഗ്രന്ഥകർത്താവുതന്നെ പിൻവലിച്ചിരിക്കുന്നു.' എന്നായിരുന്നു കുറിപ്പ്. പിന്നാലെ പ്രസാധകൻ നരേന്ദ്രകുമാറിന്റെ വിശദീകരണം വന്നു. കുറിപ്പ് വെറും പരസ്യമായിരുന്നെന്നും അങ്ങനെയൊരധ്യായം ഇല്ലെന്നുമായിരുന്നു അത്. ഷി (അവൾ) എന്നുപേരിട്ട ഈ അധ്യായത്തിൽ ഇന്ദിരാ ഗാന്ധിയുമായുണ്ടായിരുന്നതെന്നു പറയുന്ന 12 വർഷത്തെ അടുപ്പത്തെക്കുറിച്ചാണ് എഴുതിയിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം (ഐ.ബി.) മുൻ മേധാവി ടി.വി. രാജേശ്വർ പറഞ്ഞിരുന്നു.
  • നട്വർ സിംഗ് ഇദ്ദേഹത്തെ സി.ഐ.എ. ചാരനെന്ന് ആരോപിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-05. Retrieved 2019-08-09.
  2. https://www.mainstreamweekly.net/article800.html
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2019-08-09. Retrieved 2019-08-09.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എം.ഒ._മത്തായി&oldid=4656497" എന്ന താളിൽനിന്ന് ശേഖരിച്ചത്