ലക്സർ ക്ഷേത്രം

Coordinates: 25°42′0″N 32°38′21″E / 25.70000°N 32.63917°E / 25.70000; 32.63917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Luxor Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ancient Luxor Temple
Entrance of Luxor Temple (first pylon)
ലക്സർ ക്ഷേത്രം is located in Egypt
ലക്സർ ക്ഷേത്രം
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംLuxor, Luxor Governorate, Egypt
മേഖലUpper Egypt
Coordinates25°42′0″N 32°38′21″E / 25.70000°N 32.63917°E / 25.70000; 32.63917
തരംSanctuary
ഭാഗംThebes
History
സ്ഥാപിതം1400 BCE
Site notes
Official nameTemple of Luxor
Part ofAncient Thebes with its Necropolis
CriteriaCultural: (i), (iii), (vi)
Reference87-002
Inscription1979 (3-ആം Session)
Area7,390.16 ha (28.5336 sq mi)
Buffer zone443.55 ha (1.7126 sq mi)

നൈൽ നദിയുടെ കിഴക്കേ കരയിൽ ഇന്ന് ലക്സർ (പുരാതന തീബ്സ്) എന്നറിയപ്പെടുന്ന നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ പുരാതന ഈജിപ്ഷ്യൻ ക്ഷേത്ര സമുച്ചയമാണ് ലക്സർ ക്ഷേത്രം.(Arabic: معبد الاقصر). ഏകദേശം ക്രിസ്തുവിന് മുമ്പ് 1400-ലാണ് ഇത് നിർമ്മിച്ചത്. ഈജിപ്ഷ്യൻ ഭാഷയിൽ ഇതിനെ ഐപെറ്റ് റെസിറ്റ്, "തെക്കൻ ദേവാലയം" എന്ന് വിളിക്കുന്നു. ആദ്യകാല യാത്രക്കാർ സന്ദർശിച്ച പ്രധാന ശ്‌മശാന ക്ഷേത്രങ്ങളിൽ നാലെണ്ണം കുർണയിലെ സെതി ഒന്നാമൻ ക്ഷേത്രം, ഡീർ എൽ ബഹ്രിയിലെ ഹാറ്റ്ഷെപ്സുത് ക്ഷേത്രം, റാംസെസ്സ് രണ്ടാമൻ ക്ഷേത്രം (ഉദാ. റാമെസിയം), മെഡിനെറ്റ് ഹബുവിലെ റാമെസ്സസ് മൂന്നാമന്റെ ക്ഷേത്രം എന്നിവയാണ്. കിഴക്കൻ കരയിലുള്ള രണ്ട് പ്രാഥമിക ആരാധനാലയങ്ങൾ കർണ്ണാക്, ലക്സർ എന്നറിയപ്പെടുന്നു.[1]തീബസിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലക്സർ ക്ഷേത്രം ഒരു ആരാധനാ ദൈവത്തിനോ ഫറവോന്റെ മരണത്തിനുശേഷം ദേവനാക്കി ആരാധിക്കാനോ സമർപ്പിച്ചിട്ടില്ല. പകരം, രാജഭരണത്തിന്റെ പുനരുജ്ജീവനത്തിനായി ലക്സർ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നു. ഈജിപ്തിലെ പല ഫറവോന്മാരും യാഥാർത്ഥ്യത്തിലോ ആശയപരമായോ കിരീടധാരണം ചെയ്യപ്പെട്ടിരിക്കാം.(മഹാനായ അലക്സാണ്ടറുടെ കാര്യത്തിലെന്നപോലെ, താൻ ലക്സറിൽ കിരീടമണിഞ്ഞുവെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ആധുനിക കെയ്‌റോയ്ക്ക് സമീപമുള്ള മെംഫിസിന് തെക്ക് സഞ്ചരിച്ചിരിക്കില്ല).

പതിനെട്ടാം രാജവംശത്തിലെ ഓമെൻഹോടെപ് മൂന്നാമനും അലക്സാണ്ടറും ചേർന്ന് നിർമ്മിച്ച ചാപ്പലുകളാണ് ക്ഷേത്രത്തിന്റെ പിൻഭാഗത്ത് കാണപ്പെടുന്നത്. തൂത്തൻഖാമുനും റാമെസ്സെസ് രണ്ടാമനും ചേർന്നാണ് ക്ഷേത്രത്തിന്റെ മറ്റ് ഭാഗങ്ങൾ നിർമ്മിച്ചത്. റോമൻ കാലഘട്ടത്തിൽ, ക്ഷേത്രവും പരിസരവും ഒരു സൈനിക കോട്ടയും പ്രദേശത്തെ റോമൻ സർക്കാരിന്റെ ഭവനവുമായിരുന്നു. റോമൻ കാലഘട്ടത്തിൽ ലക്സർ ക്ഷേത്രത്തിനുള്ളിലെ ഒരു ചാപ്പൽ ആദ്യകാലങ്ങളിൽ മുട്ട് ദേവിക്കായി സമർപ്പിക്കപ്പെട്ടതാണ്. ഇത് ടെട്രാർക്കി ആരാധനാ ചാപ്പലായും പിന്നീട് പള്ളിയായും മാറ്റി.[2]

നിർമ്മാണം[തിരുത്തുക]

തെക്ക്-പടിഞ്ഞാറൻ ഈജിപ്തിൽ സ്ഥിതിചെയ്യുന്ന ഗെബൽ എൽ-സിൽസില പ്രദേശത്ത് നിന്നുള്ള മണൽക്കല്ല് ഉപയോഗിച്ചാണ് ലക്സർ ക്ഷേത്രം നിർമ്മിച്ചത്. [3] ഗെബൽ എൽ-സിൽസില മേഖലയിൽ നിന്നുള്ള ഈ മണൽക്കല്ലിനെ നൂബിയൻ സാൻഡ്‌സ്റ്റോൺ എന്നാണ് വിളിക്കുന്നത്. [3]അപ്പർ ഈജിപ്തിലെ സ്മാരകങ്ങളുടെ നിർമ്മാണത്തിനും പഴയതും നിലവിലുള്ളതുമായ പുനരുദ്ധാരണ പ്രവർത്തനങ്ങളിലും ഈ മണൽക്കല്ല് ഉപയോഗിച്ചു.[3]

മറ്റ് ഈജിപ്ഷ്യൻ ഘടനകളെപ്പോലെ ഒരു സാധാരണ സാങ്കേതികത പ്രതീകാത്മകത അല്ലെങ്കിൽ മിഥ്യാധാരണ ഉപയോഗിച്ചിരുന്നു. [4]ഉദാഹരണത്തിന്, ഈജിപ്ഷ്യനെ സംബന്ധിച്ചിടത്തോളം, അനുബിസ് ജാക്കലിന്റെ ആകൃതിയിലുള്ള ഒരു ആരാധനാലയം ശരിക്കും അനുബിസ് ആയിരുന്നു. [4] ലക്സർ ക്ഷേത്രത്തിൽ, പ്രവേശന കവാടത്തിനടുത്തുള്ള രണ്ട് സ്മാരകസ്തംഭങ്ങൾ (പടിഞ്ഞാറ് ഭാഗത്തിനടുത്തുള്ള ചെറിയ ഒന്ന് ഇപ്പോൾ പാരീസിലെ പ്ലേസ് ഡി ലാ കോൺകോർഡിലാണ്) ഒരേ ഉയരമല്ല, മറിച്ച് ആണെന്ന മിഥ്യാധാരണ സൃഷ്ടിച്ചു. [4] ക്ഷേത്രത്തിന്റെ കരടുരൂപം ഉപയോഗിച്ച് അവ തുല്യ ഉയരമുള്ളതായി കാണപ്പെടുന്നു. പക്ഷേ മിഥ്യാധാരണ ഉപയോഗിച്ച് അത് ആപേക്ഷിക ദൂരം വർദ്ധിപ്പിക്കുന്നു. അതിനാൽ അവയ്ക്ക് പിന്നിലെ മതിലിന് ഒരേ വലിപ്പം കാണാനാകും. [4]

ഉൽഖനനം[തിരുത്തുക]

മധ്യകാലഘട്ടം മുതൽ, ലക്സറിലെ മുസ്ലീം ജനസംഖ്യ ക്ഷേത്രത്തിലും പരിസരത്തും, പർവതത്തിന്റെ തെക്കുവശത്തായി താമസമാക്കിയിരുന്നു.[1] ലക്സർ ക്ഷേത്രത്തിന് മുകളിലും പരിസരത്തുമുള്ള ലക്സറിന്റെ പഴയ നഗര ജനസംഖ്യാ കെട്ടിടത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ അവശിഷ്‌ടം കാരണം, 14.5 മുതൽ 15 മീറ്റർ വരെ (48–50 അടി) ഉയരത്തിൽ ഒരു കൃത്രിമ കുന്നുണ്ടായിരുന്നതിൽ നൂറ്റാണ്ടുകളുടെ അവശിഷ്ടങ്ങൾ അടിഞ്ഞു.[1]പ്രവർത്തനം ആരംഭിക്കാനുള്ള ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് 1884 ന് ശേഷം പ്രൊഫസർ ഗാസ്റ്റൺ മാസ്പെറോ ലക്സർ ക്ഷേത്രം ഖനനം ചെയ്യാൻ തുടങ്ങിയിരുന്നു.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Science, "Excavation of the Temple of Luxor," Science, 6, no. 6 (1885): 370.
  2. "Chapel of Imperial Cult". Madain Project. Retrieved 10 April 2019.
  3. 3.0 3.1 3.2 Bernd Fitzner, Kurt Heinrichs, and Dennis La Bouchardiere, "Weathering damage on Pharaonic sandstone monuments in Luxor-Egypt," Building and Environment, 38 (2003): 1089.
  4. 4.0 4.1 4.2 4.3 Alexander Badawy, "Illusionism in Egyptian Architecture," Studies in the Ancient Oriental Civilization, 35 (1969): 23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലക്സർ_ക്ഷേത്രം&oldid=3288940" എന്ന താളിൽനിന്ന് ശേഖരിച്ചത്