ലൂസി പിൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lucie Pinson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pinson in 2021.

ഒരു ഫ്രഞ്ച് പരിസ്ഥിതി പ്രവർത്തകയും എൻജിഒ റീക്ലെയിം ഫിനാൻസിന്റെ സ്ഥാപകനും ഡയറക്ടറുമാണ് ലൂസി പിൻസൺ. കൂടാതെ പരിസ്ഥിതി പ്രവർത്തകർക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അവാർഡായ 2020 ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസിന്റെ 6 വിജയികളിൽ ഒരാളുമാണ്. കാർബൺ-ഊർജ്ജം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിൽ ഇനി മുതൽ നിക്ഷേപം നടത്തില്ലെന്ന് 16 ഫ്രഞ്ച് ബാങ്കുകളെ ബോധ്യപ്പെടുത്തുന്ന ഒരു പ്രചാരണത്തിന് അവർ നേതൃത്വം നൽകി.[1]

ജീവചരിത്രം[തിരുത്തുക]

1985-ൽ നാന്റസിലാണ് ലൂസി പിൻസൺ ജനിച്ചത്. അവർ പൊളിറ്റിക്കൽ സയൻസും പരിസ്ഥിതി ശാസ്ത്രവും പഠിച്ചു. 2013-ൽ അവർ ഫ്രണ്ട്സ് ഓഫ് ദ എർത്തിൽ ചേർന്നു. 2020-ൽ അവർ റിക്ലെയിം ഫിനാൻസ് സ്ഥാപിച്ചു.[2]

അവലംബം[തിരുത്തുക]

  1. Garric, Audrey (30 November 2020). "La militante anticharbon Lucie Pinson reçoit la plus haute distinction pour l'environnement". Le Monde (in French). Retrieved 8 April 2021.{{cite news}}: CS1 maint: unrecognized language (link)
  2. Chassepot, Philippe (16 February 2021). "Lucie Pinson, la militante verte qui veut faire plier le banquier". Le Temps (in French). Retrieved 8 April 2021.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ലൂസി_പിൻസൺ&oldid=3735102" എന്ന താളിൽനിന്ന് ശേഖരിച്ചത്