ലൊറാഡോ ടാഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lorado Taft എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൊറാഡോ ടാഫ്റ്റ്
Lorado Taft
Lorado Taft.jpg
ജനനം(1860-04-29)ഏപ്രിൽ 29, 1860
എംവുഡ്, ഇല്ലിനോയിസ്
മരണംഒക്ടോബർ 30, 1936(1936-10-30) (പ്രായം 76)
ചിക്കാഗോ, ഇല്ലിനോയിസ്
ദേശീയതഅമേരിക്കൻ
അറിയപ്പെടുന്നത്ശിൽപ്പി

ഒരു അമേരിക്കൻ ശിൽപിയാണ് ലൊറാഡോ ടാഫ്റ്റ്.

ജീവിതരേഖ[തിരുത്തുക]

1860 ഏപ്രിൽ 29-ന് എംവുഡിൽ ജനിച്ചു[1]. 1879-ൽ ഇലിനോയ് സർവകലാശാലയിൽ നിന്നു ബിരുദം നേടിയശേഷം ടാഫ്റ്റ് പാരീസിൽ ഉപരിപഠനം നടത്തി. 1886-ൽ ചിക്കാഗോയിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും തുടർന്ന് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപനം നടത്തുകയും ചെയ്തു. ചിക്കാഗോയിലെ ഹോർട്ടിക്കൾച്ചറൽ മന്ദിരത്തിൽ നിർമിച്ച ശില്പങ്ങൾ ടാഫ്റ്റിനെ പ്രശസ്തനാക്കി. ഐതിഹ്യങ്ങളെ ആസ്പദമാക്കിയാണ് ടാഫ്റ്റിന്റെ മിക്ക ശില്പങ്ങളും രൂപം കൊണ്ടത്. ചിക്കാഗോയിലെ മിഡ്വേ പാർക്കിൽ നിർമിച്ച ഫൗണ്ടൻ ഒഫ് ടൈം എന്ന ശില്പം വിശ്വപ്രസിദ്ധിനേടി. മനുഷ്യവർഗത്തിന്റെ ഘോഷയാത്രയെ വീക്ഷിക്കുന്ന സമയത്തെയാണ് ഈ ശില്പത്തിൽ ഇദ്ദേഹം ആവിഷ്ക്കരിച്ചിരിക്കുന്നത്. സോളിറ്റ്യുഡ് ഒഫ് ദ് സോൾ, ബ്ളാക്ക് ഹോക്ക് എന്നീ ശില്പങ്ങളും ശ്രദ്ധേയങ്ങളാണ്.

കലയിൽ ഏറെ തത്പരനായ ടാഫ്റ്റ് മധ്യപശ്ചിമരാഷ്ട്രങ്ങൾ സന്ദർശിച്ച് പല പ്രഭാഷണങ്ങളും നടത്തുകയുണ്ടായി. 1903-ൽ ഹിസ്റ്ററി ഒഫ് അമേരിക്കൻ സ്കൾപ്ച്ചർ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1936 ഒക്‌ടോബർ 30-ന് ചിക്കാഗോയിൽ അന്തരിച്ചു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലൊറാഡോ ടാഫ്റ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-04-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൊറാഡോ_ടാഫ്റ്റ്&oldid=3644092" എന്ന താളിൽനിന്ന് ശേഖരിച്ചത്