ബ്രാഹ്മണകണ്ട
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ബ്രാഹ്മണകണ്ട | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Lepidopygopsis Raj, 1941
|
| Species: | L. typus
|
| Binomial name | |
| Lepidopygopsis typus Raj, 1941
| |
കേരളത്തിന്റെ ഒരു തനതു (endemic) മത്സ്യമാണ് ബ്രാഹ്മണകണ്ട (Peninsular hilltrout). (ശാസ്ത്രീയനാമം: Lepidopygopsis typus).ആകർഷകമായ രൂപഭംഗിയുള്ള മത്സ്യമാണിത്. പെരിയാറിൽ മാത്രം കണ്ടുവരുന്ന ഈ മത്സ്യം ഇന്ന് വംശനാശത്തിന്റെ വക്കിലാണ്[1]. ഈ ജെനുസിൽ പെട്ട ഏക മത്സ്യവും ഇവയാണ്.
നാമകരണം
[തിരുത്തുക]ദിവാൻ ബഹദൂർ സുന്ദരരാജ്, 1941ൽ തേക്കടി തടാകത്തിൽ നിന്നാണ് ഇതിനെ കണ്ടെത്തി ശാസ്ത്രനാമം കൊടുത്തത്(Raj, 1941a). പുതിയ ഒരു ജനുസായിരുന്നു ഇത്.
തേക്കടിയിലെ ആദിവാസികൾ ഇതിനെ വിളിയ്ക്കുന്ന പേരാണ് ബ്രാഹ്മണകണ്ട. പാർശ്വങ്ങളിലൂടെയുള്ള ചിതമ്പലുകളുടെ വിന്യാസം പൂണൂൽ ധരിച്ച ബ്രാഹ്മണനെപ്പോലെ തോന്നിപ്പിക്കുന്നതാണ് ഈ പേരുവിളിയ്ക്കാൻ കാരണം (കണ്ട= പരൽ). തേക്കടിയിലെ തടാകത്തിലും പോഷകനദിയായ മുല്ലപെരിയാറിലും പെരിയാറിലും മാത്രമേ ഈ മത്സ്യത്തെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കടുവാ സംരക്ഷണത്തിനു കീഴിലുള്ള പ്രദേശത്താകയാൽ ഇവ സംരക്ഷിക്കപ്പെട്ടുവരുന്നു.
ശരീരപ്രകൃതി
[തിരുത്തുക]തലയും കഴുത്തും ഒലീവ് നിറമാണ്. പരമാവധി വലിപ്പം 25 സെന്റിമീറ്റർ. ഇതിന്റെ ചെതുമ്പലുകളുടെ വിന്യാസം പ്രത്യേകതയുള്ളതാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-16. Retrieved 2012-05-23.
- Froese, Rainer, and Daniel Pauly, eds. (2011). "Lepidopygopsis typus" in ഫിഷ്ബേസ്. August 2011 version.]