കുറൂളി കാവ് ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kurooli kavu Bhagavathy Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുറൂളി കാവ് ഭഗവതി ക്ഷേത്രം
Ancient yazhi statue at Kurulikav Temple
പേരുകൾ
മറ്റു പേരുകൾ:കുറൂളി കാവ് ഭഗവതി ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കണ്ണൂർ ജില്ല
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭഗവതി
വാസ്തുശൈലി:പരമ്പരാഗത കേരള ക്ഷേത്ര വാസ്തു
Kuruli kav temple, kadavathur

കണ്ണൂർ ജില്ലയിൽ മയ്യഴി പുഴയുടെ തീരത്ത് കടവത്തൂർ എന്ന സ്ഥലത്താണ് കുറൂളി കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.[1][2][3]

ചരിത്രം[തിരുത്തുക]

ഈ കാവ്, സ്വത്തു തർക്കം മൂലവും, അടിപിടി കാരണവും വളരെ കാലം ഉത്സവം നടക്കാതെ നിന്നപ്പോൾ കുറുളി ചേകവന്റെ മേൽനോട്ടത്തിൽ ഉത്സവം പുനരാരംഭിക്കുക ആയിരുന്നു. കുറുളിക്കാവിലെ ഉത്സവം നടത്താൻ സഹായിച്ചതുകൊണ്ട് ചേകവൻ കുറുളി ചേകവനായി എന്നും ചരിത്രം ഉണ്ട്.

ചേകവന്റെ മരണത്തിന് ശേഷം ഈ ക്ഷേത്രത്തിൽ ഉത്സവത്തിന് കാവൽ നിൽക്കാൻ (മേലായ്മ സ്ഥാനം) ഉള്ള അവകാശം കുറൂളി ചേകവന്റെ ശത്രു ആയ വടകര നാടുവാഴിക്ക് ലഭിച്ചു. ഈ കാവ് ഇപ്പോൾ മലബാർ ദേവസ്വം ബോർഡ് ന്റെ കീഴിൽ ആണ്. ഇപ്പോഴും വടകര ഭാഗത്ത്‌ നിന്നുള്ള ഭക്തർക്ക് ഇവിടെ വളരെ ഏറെ പ്രാധാന്യവും പ്രത്യേക സ്ഥാനങ്ങളും ഉണ്ട്.

ഐതിഹ്യം[തിരുത്തുക]

ആര്യവർത്തതിൽ നിന്ന് മരക്കലം എന്ന കപ്പലിൽ അതിസുന്ദരികളായ ഏഴുസഹോദരിമാർ അറബിക്കടലിന്റെ വിസ്തൃതതീരത്ത് എത്തി . പായ്വഞ്ചിയിൽ ഉപ്പുകാറ്റിന്റെ ദാക്ഷിണ്യത്തിൽ തെക്ക് ദിശയായവർ നീങ്ങി. ഒരു രാവും ഒരു പകലും മറയുമ്പോൾ മയ്യഴിയിലെ അഴിമുഖം കടന്നവർ പെരിങ്ങത്തൂർ പുഴയിലേക്ക് വഴിപിഴയ്ക്കാതെ ആനയിക്കപ്പെട്ടു. അതിനിടയിൽ ഒരു യുവതിയെ പുഴയാഴങ്ങളിൽ അവർക്ക് നഷ്ടമാകുന്നു. ആഴികടന്നെത്തിയവരിൽ ഏറ്റവും മുതിർന്ന സഹോദരിയാണ് കുറൂളിഭഗവതി. കോടഞ്ചേരി ഭഗവതി, പറങ്ങോളി ഭഗവതി, കണിയാമ്പള്ളിഭഗവതി, കാവിലായി ഭഗവതി, പൊഴേൽപോതി, വേങ്ങേരി ഭഗവതി, എന്നിവരാണ് മറ്റുള്ള ഉപദേവതകൾ. പുഴയിൽ മറഞ്ഞ ദേവതയെ പൊഴേൽപോതിയെന്ന് വിളിക്കപ്പെടുന്നു. ഓരോ സ്ഥാനങ്ങളിലും ദേവതമാർ പ്രത്യേകനാളുകളിൽ രൂപിണിയായി ഭക്തർക്ക് മുൻപിൽ പ്രത്യക്ഷമാകും. കൂട്ടത്തിൽ, പറങ്ങോളി ഭഗവതിക്കും, കണിയാമ്പള്ളിഭഗവതിക്കും തെയ്യക്കോലമില്ല, പകരം അതാത് സ്ഥാനങ്ങളിൽ ഉത്സവങ്ങൾ മാത്രമാണുള്ളത്. കുറുളി ഭഗവതി യുടെ പരമ്പരയിൽ പെട്ടവർ ആണ് ക്ഷേത്രം ഊരായ്‌മ കുടുംബം എന്നും തോറ്റം പാട്ടുകളിൽ പറയപ്പെടുന്നു. ഒരു നാട് മുഴുക്കെ കൊണ്ടാടുന്ന അതിവിശാലമായ ഉത്സവമാണ് കടവത്തൂർ കുറൂളിക്കാവ് പന്തോത്സവം.

അവലംബം[തിരുത്തുക]

  1. "തീയ്യുതിരുന്ന ദേവഭൂമി" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2020-05-24. Retrieved 2022-02-06.
  2. "കുറൂളിക്കാവ് പന്തോത്സവം ഇന്ന് സമാപിക്കും| Kadavathoor | Mathrubhumi Online". Archived from the original on 2022-02-06. Retrieved 2022-02-06.
  3. "Travel Agency, Best of Homestay, Temple & Theyyam Tour Packages" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-02-22. Retrieved 2022-02-06.