Jump to content

കാഞ്ചൻ കവചം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanchan armour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ വികസിപ്പിച്ച മോഡുലാർ സങ്കര കവചത്തിന് നൽകപ്പെട്ട അനൗദ്യോഗിക നാമമാണ് "കാഞ്ചൻ കവചം". ചൗഭം കവചത്തിൻറെ അതേ തത്ത്വത്തിൽ അധിഷ്ഠിതമായ കാഞ്ചൻ, എന്നാൽ രാസഘടനയിൽ വ്യത്യസ്തമാണ്.[1] ഹൈദരാബാദ് നഗരത്തിലെ പ്രതിരോധ ലോഹസംസ്കരണ ഗവേഷണ ശാല (ഡിഎംആർഎൽ) സ്ഥിതി ചെയ്യുന്ന കാഞ്ചൻ ബാഗ്[2] എന്ന സ്ഥലനാമത്തിൽ നിന്നുമാണ് പ്രസ്തുത കവചത്തിന് ആ പേര് ലഭിച്ചത്.

റോൾഡ് ഹോമോജീനിയസ് കവചത്തിന്റെ (ആർഎച്ച്‍എ) അടുക്കുകൾക്കിടയിൽ സങ്കരപദാർത്ഥത്തിന്റെ ഫലകങ്ങൾ അടക്കം ചെയ്ത രീതിയിൽ നിർമ്മിക്കപ്പെടുന്ന ഇവയുടെ വിശദമായ നിർമ്മാണ സാങ്കേതികവിദ്യ പുറത്തുവിടപ്പെട്ടിട്ടില്ല. ഉപയോഗ സാഹചര്യങ്ങൾക്കനുസരിച്ച് അടുക്കുകളുടെ എണ്ണം വ്യത്യാസപ്പെടാറുണ്ട്. കവചഭേദന ആയുധങ്ങളെയും(എപിഡിഎസ്) ആൻറി-ടാങ്ക് പോർമുനകളെയും പ്രതിരോധിക്കാൻ കഴിവുള്ള കാഞ്ചൻ എപിഎഫ്‍എസ്ഡിഎസ്-കളെ ചെറുക്കും എന്ന് കരുതപ്പെടുന്നു[3]

1980-കളിലെ പരീക്ഷണവേളയിൽ അർജുൻ ടാങ്കിൽ ഉപയോഗിക്കപ്പെട്ട കാഞ്ചൻ കവചം, ഒരു 106 mm ആർസിഎൽ തോക്കിനെ അതിജീവിക്കുകയുണ്ടായി. 2000 ആണ്ടിലെ പരീക്ഷണങ്ങളിൽ കാഞ്ചൻ, പോയിൻറ് ബ്ലാങ്ക് ദൂരത്തിൽ നിന്നുള്ള ഒരു ടി-72 വെടി അതിജീവിച്ചു. ഇതിനു പുറമേ എല്ലായിനം എച്ച്‍ഇഎസ്‍എച്ച്കളെയും എപിഎഫ്‍എസ്ഡിഎസ്കളെയും (ഇസ്രായേലി എപിഎഫ്‍എസ്ഡിഎസ് ഉൾപ്പെടെ) അതിജീവിക്കുകയുണ്ടായി.

തേനട ആകൃതിയിൽ ഭാരക്കുറവും ഒതുക്കവും ഉള്ള പുതിയയിനം കാഞ്ചൻ നോൺ-എനർജെറ്റിക് റിയാക്ടീവ് കവചം (എൻഇആർഎ) അർജുൻ ടാങ്കിൽ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.[4]

പ്രവർത്തനം

[തിരുത്തുക]

ഒരു വേധ-ആയുധം കവചത്തിൽ വന്ന് പതിക്കുമ്പോൾ സങ്കോച-വികാസങ്ങൾക്ക് വിധേയമായി അത് തടയപ്പെടുന്നു. റോൾഡ് ഹോമോജീനിയസ് അടുക്കിൽ വച്ച് സങ്കോചത്തിന് വിധേയമാകുന്ന ആയുധം സങ്കരപദാർത്ഥത്തിന്റെ അടുക്കിൽ വച്ച് വികാസത്തിനും വിധേയമാകുന്നു. ഇത്തരത്തിലുള്ള നിരവധി അടുക്കുകളിലൂടെ കടന്ന് പോകേണ്ടി വരുന്നതോടെ വേധ-ആയുധം തകരുന്നു. ഈ രീതിയിലാണ് കവചം, കവചഭേദന ആയുധങ്ങളെയും(എപിഡിഎസ്) ആൻറി-ടാങ്ക് പോർമുനകളെയും തടുക്കുന്നത്

രാസഘടന

[തിരുത്തുക]

1980-കളിൽ കാഞ്ചൻ സങ്കരത്തിൽ സെറാമിക്, അലൂമിന, ഫൈബർഗ്ലാസ് എന്നിവ കൂടാതെ മറ്റ് ചില പദാർഥങ്ങളും ചേർക്കപ്പെട്ടിരുന്നു. 350mm, 315mm എന്നിങ്ങനെ രണ്ട് വ്യത്യസ്ത കനത്തിലുള്ള ആർഎച്ച്‍എ ഫലകങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നു. ഇവയുടെ ഭാരം 120mm ആർഎച്ച്‍എ-യുടെതിൻ തുല്യമായിരുന്നു. അതായത് ഒരേ ഭാരമുള്ള കവചങ്ങളിൽ, കാഞ്ചൻ കവചത്തിൻ വ്യാപ്തം കൂടുതലാണ്. ടാങ്ക്-വേധ ആയുധങ്ങൾക്ക് സാന്ദ്രത കൂടിയ കവചങ്ങളെ ഭേദിക്കുവാൻ പ്രയാസമാണ്.[5]

1980-കൾക്ക് ശേഷം കാഞ്ചൻ കവചം ധാരാളം പരിഷ്കരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ലോഹസങ്കരണ ശാസ്ത്രത്തിലുണ്ടായ പുരോഗതി ആർഎച്ച്‍എ-യുടെ വ്യാപ്ത-പിണ്ഡ അനുപാതം മെച്ചപ്പെടുത്തിയിട്ടുണ്ട്. സങ്കരപദാർത്ഥവും സമാനമായ പരിഷ്കരണങ്ങൾക്ക് വിധേയമായി.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-25. Retrieved 2011-07-25.
  2. http://maps.google.co.uk/maps/place?ftid=0x3bcba29d6e18be0d:0x4581fdc1badae0c0&q=Kanchan+Bagh,+Hyderabad&gl=uk&ei=tgLgS7rKJ4eD_Aaf1bmcCA&sll=17.333092,78.506447&sspn=0.021303,0.032015&ie=UTF8&ll=17.335471,78.501617&spn=0,0&t=h&z=17&iwloc=A
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-14. Retrieved 2014-12-31.
  4. http://www.globalsecurity.org/military/world/india/arjun-mk-ii.htm
  5. http://www.militaryphotos.net/forums/showthread.php?89961-Indian-Armed-Forces/page108
"https://ml.wikipedia.org/w/index.php?title=കാഞ്ചൻ_കവചം&oldid=3627944" എന്ന താളിൽനിന്ന് ശേഖരിച്ചത്