ഉള്ളടക്കത്തിലേക്ക് പോവുക

കെ.പി.എ.സി. മംഗളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K.P.A.C. Mangalan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2021ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച കലാകാരനാണ് കെ.പി.എ.സി. മംഗളൻ. നാടകം (അഭിനയം) വിഭാഗത്തിലെ മികവിനായിരുന്നു പുരസ്കാരം.

നാടകങ്ങൾ

[തിരുത്തുക]

കൊല്ലം സരിതയുടെ കായംകുളം കൊച്ചുണ്ണി എന്ന നാടകത്തിലൂടെ അഭിനയ രംഗത്തേക്കു വന്നു. ഓച്ചിറ നാടകരംഗത്തിന്റെ ഭരണം. ചങ്ങനാശ്ശേരി ഗീതയുടെ സാക്ഷി, മോഹം, ദൗത്യം കെ.പി.എ.സി.യുടെ രജനി, മുക്കുവനും ഭൂതവും, സൂത്രധാരൻ, ജീവപര്യന്തം, കൊല്ലം അരീനയുടെ അടിമ, പൂഞ്ഞാർ നവധാരയുടെ തീരം കാശ്മീരം ദേവഗാന്ധാരം, ഓച്ചിറനിളയുടെ ആട്ടവിളക്ക് അണയുമ്പോൾ, ബാലഗോപാലന്റെ അമ്മ. കെ.പി.സി.സി. സാഹിതിയുടെ മറക്കാൻ മറന്ന രാത്രി, കായംകുളം ദേവകമ്മ്യൂണിക്കേഷന്റെ ചാറ്റൽ മഴയത്ത്, ഇമ്മിണി വല്യ ഒന്ന്,കൊച്ചിൻ ചന്ദ്രകാന്തയുടെ അന്നം തുടങ്ങി ഒട്ടനവധി വേദികളിൽ അഭിനയിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2021)[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-03-12. Retrieved 2022-04-08.
"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._മംഗളൻ&oldid=4423605" എന്ന താളിൽനിന്ന് ശേഖരിച്ചത്