ജെയിൻ പോർട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jane Porter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജെയിൻ പോർട്ടർ
JanePorter.jpeg
Jane Porter, from The Ladies' Monthly Museum
ജനനം(1776-01-17)17 ജനുവരി 1776
Bailey in the city of Durham
മരണം24 മേയ് 1850(1850-05-24) (പ്രായം 74)
ദേശീയതScottish
പൗരത്വംKingdom of Great Britain
തൊഴിൽNovelist
രചനാകാലം1803–1840
രചനാ സങ്കേതംHistorical Fiction
വിഷയംHistorical Documentary
പ്രധാന കൃതികൾThe Scottish Chiefs
Engraving of the author from an 1846 edition of The Pastor's Fireside

ജെയിൻ പോർട്ടർ (ജീവിതകാലം: 17 ജനുവരി 1776 - 24 മെയ് 1850) ഒരു ഇംഗ്ലീഷ് ചരിത്ര നോവലിസ്റ്റ്, നാടകകൃത്ത്, സാഹിത്യകാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു.[1][2][3] അവളുടെ കൃതിയായ "സ്കോട്ടിഷ് ചീഫ്സ്" ആദ്യകാല ചരിത്ര നോവലുകളിലൊന്നായി കണക്കാക്കപ്പെടുന്നതു കൂടാതെ സ്കോട്ട്ലൻഡിലെ കുട്ടികൾക്കിടയിൽ ഇന്നും പ്രിയകരമായി നിലനിൽക്കുന്നു.

ജീവിതരേഖ[തിരുത്തുക]

വില്യം പോർട്ടറുടെയും ജെയ്ൻ ബ്ലെൻകിൻസോപ്പിന്റെയും അഞ്ച് മക്കളിൽ മൂന്നാമത്തേയാളായി ഡർഹാമിലാണ് ജെയ്ൻ പോർട്ടർ ജനിച്ചത്. പിതാവിന്റെ മരണശേഷം അവളുടെ കുടുംബം എഡിൻ‌ബർഗിലേക്ക് മാറിത്താമസിക്കുകയും അവിടെ സർ വാൾട്ടർ സ്കോട്ട് ഒരു സ്ഥിര സന്ദർശകനായിരുന്നു. കുറച്ചു കാലം കഴിഞ്ഞ് കുടുംബം ലണ്ടനിലേക്ക് താമസം മാറ്റുകയും അവിടെ സഹോദരിമാർ എലിസബത്ത് ഇഞ്ച്ബാൾഡ്, അന്ന ലെയ്റ്റിഷ്യ ബാർബോൾഡ്, ഹന്നാ മോർ, എലിസബത്ത് ഹാമിൽട്ടൺ, സെലീന ഡാവൻപോർട്ട്, എലിസബത്ത് ബെംഗർ, മിസ്സിസ് ചാമ്പ്യൻ ഡി ക്രെസ്പിഗ്നി തുടങ്ങി സാഹിത്യമേഖലയിലുള്ള നിരവധി വനിതകളെ പരിചയപ്പെട്ടു.

പോർട്ടറിന്റെ സഹോദരങ്ങളും അവരുടെ ജീവിതകാലത്ത് അൽപ്പം പ്രശസ്തി നേടിയിരുന്നു. അവളുടെ സഹോദരി അന്ന മരിയ പോർട്ടറും ഒരു നോവലിസ്റ്റ് ആയിരുന്നു അതുപോലെതന്നെ അവളുടെ സഹോദരൻ സർ റോബർട്ട് കെർ പോർട്ടർ ഒരു പ്രശസ്തനായ ചിത്രകാരനായിരുന്നു.[4]


അവലംബം[തിരുത്തുക]

  1. McCalman, Iain, ed. (2009). "Porter, Jane". An Oxford Companion to the Romantic Age. Oxford University Press.
  2. Lee, Elizabet (1896). "Porter, Jane" . എന്നതിൽ Lee, Sidney (ed.). Dictionary of National Biography. 46. London: Smith, Elder & Co. pp. 182–184. Unknown parameter |editorlink= ignored (help); Cite has empty unknown parameters: |1=, |editor2link=, and |separator= (help)
  3. Todd, Janet, ed. (1989). "Porter, Jane". British Women Writers: a critical reference guide. Routledge. pp. 542–543. Unknown parameter |editorlink= ignored (help)
  4. Sutherland, Virginia (2013). "Jane Porter and the Heroic Past". എന്നതിൽ Otago Students of Letters (ed.). In Her Hand: Letters of Romantic-Era British Women Writers in New Zealand Collections. Dunedin: University of Otago.
"https://ml.wikipedia.org/w/index.php?title=ജെയിൻ_പോർട്ടർ&oldid=3281602" എന്ന താളിൽനിന്ന് ശേഖരിച്ചത്