Jump to content

ഇന്റർനാഷണൽ കോഡ് ഓഫ് സുവോളജിക്കൽ നോമൻക്ലെച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Code of Zoological Nomenclature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റർനാഷണൽ കോഡ് ഓഫ് സുവോളജിക്കൽ നോമൻക്ലെച്ചർ - International Code of Zoological Nomenclature - ICZN - ICZN Code - എന്നത് ജന്തുശാസ്ത്രത്തിൽ ആഗോളമായി അംഗീകരിച്ചിരിക്കുന്ന ഒരു നിയമസംഹിതയാണ്. ഇതു പ്രകാരം അവയവഘടനാനിർമ്മാണ രീതി കണക്കാക്കി മൃഗങ്ങൾക്ക് ശാസ്ത്രീയ വർഗ്ഗീകരണം നൽകുന്നു. 1830കളിൽ തന്നെ പലരാജ്യങ്ങളിലും ഈ രീതി പ്രതിപാദിച്ചിരുന്നു. എന്നാൽ മെർട്ടൻസ് റൂൾ, സ്ട്രിക്ക്‌ലാൻഡ്സ് റൂൾ എന്നിവ വിവിധ രാജ്യങ്ങൾ വിവിധ രീതിയിലാണ് ഉപയോഗിച്ചത്. ഇന്റർനാഷണൽ സുവോളജിക്കൽ കോൺഗ്രസ്സിന്റെ 1889ലെ ആദ്യസമ്മേളനത്തിലും 1892ലെ രണ്ടാം സമ്മേളനത്തിലും എടുത്ത സംയുക്ത തീരുമാനത്തിലാണ് ഇത് സംയോജിപ്പിച്ച് അഗോളമായി ഉപയോഗിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]