ഇന്റർഫേഷ്യൽ പോളിമറൈസേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Interfacial Polymerization എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തമ്മിൽ കലരാത്ത രണ്ടു ദ്രാവകങ്ങളുടെ ഇടക്കുളള പൊതുവായ പ്രതലത്തിൽ നടക്കുന്ന ബഹുലകീകരണം ആണ് ഇൻറർ ഫേഷ്യൽ പോളിമറൈസേഷൻ അഥവാ അന്തർപ്രതലിയ ബഹുലകീകരണം. ദ്രാവകങ്ങളിൽ ഒന്ന് ജലമയവും മറ്റേത് ഓർഗാനിക് ലായനിയുമായിരിക്കും.

പ്രത്യേകതകൾ[തിരുത്തുക]

സംഘനന പോളിമറീകരണത്തിന് ഉചിതമായ രീതിയാണ് ഇൻറർ ഫേഷ്യൽ പോളിമറൈസേഷൻ. ഉദാഹരണത്തിന് ഡൈആസിഡ് ക്ലോറൈഡിൻറെ ഓർഗാനിക് ലായനിയും ഡൈഅമീനിൻറെയോ, ഡയോളിൻറെയോ ജലലായനിയും തമ്മിൽ കലരുകയില്ല. എന്നാൽ അവക്കിടയിലുളള പ്രതലത്തിൽ രാസപ്രക്രിയ സാധ്യമാണ്. അപ്രകാരമുണ്ടാവുന്ന പോളിഅമൈഡ് ഒരു പാടയായി പ്രതലത്തിൽ കിടക്കും. നുലു പോലെ വലിച്ചെടുക്കാവുന്ന പാട അനുസ്യൂതം പുനർനിർമ്മിതമായിക്കൊണ്ടേയിരിക്കും. പോളിഅമൈഡ്. പോളിയൂറിയ, പോളിസൾഫോണമൈഡ്, പോളിഫിനൈൽ എസ്റ്റർ, പോളികാർബണേറ്റ് എന്നീ പോളിമറുകൾ ഈ രീതിയിൽ നിർമ്മിച്ചെടുക്കാം.

Interfacial Polymerization.jpg

അവലംബം[തിരുത്തുക]

  1. Paul J Flory (, 1953). Principles of Polymer Chemistry. Cornell University Press. ISBN 0801401348. Cite has empty unknown parameter: |1= (help); Check date values in: |year= (help)
  2. George Odian (, 2004). Principles of Polymerization (4 ed.). Wiley-Interscience. ISBN : 0471274003 Check |isbn= value: invalid character (help). Check date values in: |year= (help)
  3. Paul C. Hiemenz (2007). Polymer Chemistry (2 ed.). CRC Press. ISBN 1574447793, Check |isbn= value: invalid character (help). Unknown parameter |coauthor= ignored (|author= suggested) (help)CS1 maint: extra punctuation (link)
  4. F.W Billmeyer, Jr (1962). Textbook of Polymer Science. Wiley International.