ഇൻഡെക്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ഇൻഡോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Index Medical College Hospital and Research Centre, Indore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Index Medical College Hospital and Research Centre, Indore
തരംMedical College and Hospital
സ്ഥാപിതം2007; 17 years ago (2007)
സ്ഥലംIndore, Madhya Pradesh, India
അഫിലിയേഷനുകൾMalwanchal University
വെബ്‌സൈറ്റ്http://indexgroup.co.in/

2007-ൽ സ്ഥാപിതമായ ഇൻഡോറിലെ ഇൻഡെക്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ഒരു സമ്പൂർണ ത്രിതീയ സ്വകാര്യ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) ബിരുദം നൽകുന്നു.

കോഴ്സുകൾ[തിരുത്തുക]

ഇൻഡോറിലെ ഇൻഡെക്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എംബിബിഎസ് കോഴ്സുകളിൽ 250 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പരിശീലനവും ഏറ്റെടുക്കുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (NEET-UG) നേടിയ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ ദൈർഘ്യം 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്.

അഫിലിയേഷൻ[തിരുത്തുക]

കോളേജ് മാൾവഞ്ചൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചതുമാണ്. [1]

അവലംബം[തിരുത്തുക]

  1. "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 2023-01-26.