Jump to content

ഇദ്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iddah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വിവാഹമോചിതയായ അല്ലെങ്കിൽ ഭർത്താവ് മരണപ്പെട്ട സ്ത്രീ, അവൾ ഗർഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി ആചരിക്കുന്ന കാത്തിരുപ്പു കാലത്തെയാണ് ഇസ്‌ലാമിൽ ഇദ്ദ എന്ന് പറയുന്നത്. വിവാഹമോചിതയായ സ്ത്രീയുടെ ഇദ്ദാകാലം മൂന്ന് ആർത്തവ കാലമാണ്, ഭർത്താവ് മരണപ്പെട്ട സ്ത്രീയുടേത് നാലുമാസവും പത്ത് ദിവസവും. അതുപോലെ ഗർഭിണിയാവൾക്ക് അവൾ പ്രസവിക്കുന്നത് വരെയും. ഇദ്ദ ആചരിക്കുന്നതിന്റെ പ്രധാനലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്. പണ്ടുകാലങ്ങളിൽ ഇദ്ദ ഇരിക്കുന്നത് കൊണ്ട് പലവിധ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു. എന്തെന്നാൽ ഇസ്ലാം നിയമ പ്രകാരം ഭർത്താവ് മരണപ്പെട്ട ഒരു സ്ത്രീക്ക് പുനർവിവാഹം അനുവദനീയമാണ്. എന്നാൽ ആ സ്ത്രീ ഗർഭിണി ആയിരിക്ക നിക്കാഹ് ചെയ്യൽ അനുവദനീയമല്ല. ആ സ്ത്രീയ്ക്ക് ഗർഭം ഇല്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടി ഇരിക്കുന്നതാണ്.

ഇനി രണ്ടാമത് ഒരു വിഭാഗം എന്തെന്നാ ഇവരുടെ ദാമ്പത്യജീവിതത്തിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അഥവാ ഈ മരണപ്പെട്ട ഭർത്താവിന്റെ ഒരു സ്വാഭാവികം മരണമല്ലെങ്കിൽ, ഈ ഭാര്യക്ക് മറ്റ് ആരെങ്കിലും ആയും അവിഹിതം ഉണ്ടോ എന്ന് അറിയാനും ഈ ഇരിക്കൽ മൂലം അത് അറിയാൻ കഴിയും.

പിന്നെ പല സ്ഥലങ്ങളിലും ഭർത്താവിനുള്ള ആദരവ് പുലർത്താൻ വേണ്ടിയാണ് ഇരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.

എന്നാൽ യഥാർത്ഥത്തിൽ നമ്മൾ ഇന്ന് കണ്ടുവരുന്നത് പോലെ വയസ്സായി വാർദ്ധക്യത്തിൽ എത്തി നിൽക്കുന്ന ആരോഗ്യകരമല്ലാത്ത വൃദ്ധജനങ്ങളെയും നിർബന്ധിച്ചു ഇരുത്തുന്ന ഒരു കാഴ്ച കാണാൻ പറ്റും. എന്നാൽ ഇതിൽ യാതൊരു ആധികാരികതയും ഇല്ല. പഴമക്കാർ പറഞ്ഞു വരുന്ന രീതിയിൽ യാതൊരു കാരണവും കൂടാതെ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്.

പിന്നെ ആ സമയത്ത് കറുത്ത വസ്ത്രമേ ധരിക്കാവൂ അല്ലെങ്കിൽ വെളുത്ത വസ്ത്രം ധരിക്കാവൂ എന്നു പറയുന്നതിലൊന്നും യാതൊരു ആധികാരികതയും ഇല്ല. ഇസ്ലാം അങ്ങനെയെന്നും പ്രതിപാദിച്ചിട്ടുമില്ല. ആ സ്ത്രീയ്ക്ക് സാധാരണ ഒരു സ്ത്രീ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്നതാണ്, അന്യ പുരുഷന്മാർ കാണുക എന്നത് ഒഴികെ. പല സ്ഥലത്തും ഇതിന്റെ പേരിൽ പല അനാചാരങ്ങളും നടന്നുവരുന്നുണ്ട്.

ഏതുകാര്യവും ചെയ്യുന്നതിന് മുന്നേ അഥവാ പറയുന്നതിന് മുൻപ് അതുമായി ബന്ധപ്പെട്ട ആദികാരികമായി അറിയാവുന്ന പലരുമായും ആശയവിനിമയംനടത്തുന്നത് വളരെ ഉചിതമാണ്

....

വായിക്കാൻ ക്ഷമ കാണിച്ചതിന് വളരെ നന്ദി.

"https://ml.wikipedia.org/w/index.php?title=ഇദ്ദ&oldid=3996281" എന്ന താളിൽനിന്ന് ശേഖരിച്ചത്