ഹണ്ടേഴ്സ് ഓഫ് സ്കഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hunters of Skagen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hunters of Skagen
കലാകാരൻPeder Severin Krøyer
വർഷം1898 (1898)
MediumOil on canvas
MovementRealism
അളവുകൾ145.5 cm × 255.5 cm (57.3 in × 100.6 in)
സ്ഥാനംARoS Aarhus Kunstmuseum, Aarhus

1898-ൽ ആർട്ടിസ്റ്റ് പെഡർ സെവെറിൻ ക്രയോയർ വരച്ച ചിത്രമാണ് ഹണ്ടേഴ്സ് ഓഫ് സ്കഗൻ (ഡാനിഷ്: സ്കഗെൻസ്ജെഗെരെ). 1897 സെപ്തംബർ 21-ന് നടന്ന ഒരു വേട്ടയാടലിനെ ഇത് ചിത്രീകരിക്കുന്നു. ഈ ചിത്രം 1899-ൽ ARoS Aarhus Kunstmuseum-ന് വിറ്റു. അന്നുമുതൽ ഇത് മ്യൂസിയത്തിന്റെ ഭാഗമാണ്.

പെയിന്റിംഗ്[തിരുത്തുക]

വിജയകരമായ വേട്ടയ്‌ക്ക് ശേഷം ഒരു മൺകൂന ചരിവിൽ വിശ്രമിക്കുന്ന ഒരു കൂട്ടം വേട്ടക്കാരുടെ ചിത്രമാണ് ചിത്രത്തിലുള്ളത്. ഉച്ചഭക്ഷണം കഴിക്കുമ്പോൾ വേട്ടക്കാർ കിടന്ന് വിശ്രമിക്കുന്നു. അവരുടെ കൂടെ അവരുടെ വേട്ട നായ്ക്കളുണ്ട്. കൂട്ടത്തിന് മുന്നിൽ മുയലുകളുടെ ശവങ്ങളാണ്. അവരുടെ പിന്നിൽ (മധ്യത്തിൽ) അവരുടെ ഉച്ചഭക്ഷണം അടങ്ങിയ ഭക്ഷണ കൊട്ടകളുണ്ട്. വേട്ടക്കാർ സ്വാഭാവികമായും കണ്ണിൽ പെടുന്നു. ഇടതുവശത്ത് തുറന്ന പരന്ന ഭൂപ്രകൃതിക്കപ്പുറം ഒരു കാഴ്ചയുണ്ട്. ചിത്രത്തിന്റെ ചക്രവാളരേഖയുടെ മധ്യഭാഗത്തായി, ഗാമൽ സ്കഗനിലെ ഒരു ബീക്കൺ കാണാം.[1] ചിത്രം വേട്ടയാടലിന്റെ സാമൂഹിക വശം കേന്ദ്രീകരിക്കുന്നു.

പെയിന്റിംഗ് 1890 കളിലെ മറ്റുള്ള ചിത്രങ്ങളെപ്പോലെയല്ല, കാരണം ഇത് നീല ടോണിൽ വരച്ചിട്ടില്ല. പകരം എർത്ത് ടോൺ ഉപയോഗിച്ച് വരച്ചതാണ്. ക്രോയർ തന്നെ എടുത്ത യഥാർത്ഥ ഫോട്ടോഗ്രാഫുകളെ അടിസ്ഥാനമാക്കിയുള്ളതാണ് പെയിന്റിംഗ്.

അവലംബം[തിരുത്തുക]

  1. Lise Svanholm. Northern Light: The Skagen Painters. pp. 143, 144.
"https://ml.wikipedia.org/w/index.php?title=ഹണ്ടേഴ്സ്_ഓഫ്_സ്കഗൻ&oldid=3746164" എന്ന താളിൽനിന്ന് ശേഖരിച്ചത്