ഹൂളോക്ക് ഗിബൺ
ദൃശ്യരൂപം
(Hoolock hoolock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൂളോക്ക് ഗിബൺ[1][2] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Hoolock |
Species | |
ഇന്ത്യയിൽ കാണുന്ന ഒരേയൊരു ആൾക്കുരങ്ങ് ജനുസാണ് ഹൂളോക്ക് ഗിബൺ. ഇതിൽ രണ്ട് സ്പീഷിസുകളാണുള്ളത്. പടിഞ്ഞാറൻ ഹൂളോക്ക് ഗിബൺ (Hoolock hoolock) കിഴക്കൻ ഹൂളോക്ക് ഗിബൺ (Hoolock hoolock).
ഗിബണുകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വർഗ്ഗമാണ് ഹൂളോക്ക്. 60 മുതൽ 90 സെന്റിമീറ്റർ വരെ ഉയരവും 6 മുതൽ 9 കിലോഗ്രാം വരെ ഭാരവും ഇവയ്ക്കുണ്ട്. ആണിനും പെണ്ണിനും വ്യത്യസ്ത നിറത്തോടുകൂടിയ ഇവയിൽ ആണിന് കറുപ്പ് നിറവും പ്രായപൂർത്തിയായ പെണ്ണിന് സ്വർണമഞ്ഞ കലർന്ന വെളുപ്പ് നിറവുമാണ്. വളരെ വ്യക്തമായ വെളുത്ത പുരികങ്ങളുള്ളതിനാൽ ഇതിനെ ബൈറ്റ് ബ്രൗഡ് ഗിബൺ എന്നും വിളിച്ച് വരുന്നു. ഇവയുടെ കൈകൾ കാലുകളുടേതിനേക്കാൽ ഇരട്ടി നീളമുള്ളവയാണ്. മരച്ചില്ലകളിലൂടെ സഞ്ചരിക്കുന്നതിന് ഇത് സഹായിക്കുന്നു. നിലത്ത് നടക്കുമ്പോൾ കൈകൾ തലയിൽ വച്ചാണ് നടക്കാറ്. ജീവിതകാലം മുഴുവൻ ഒരാണിന് ഒരിണയായിരിക്കും.
അവലംബം
[തിരുത്തുക]- ↑ Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 178–179. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ Mootnick, A. (2005). "A new generic name for the hoolock gibbon (Hylobatidae)". International Journal of Primatology. 26 (26): 971–976. doi:10.1007/s10764-005-5332-4.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)