Jump to content

കൊക്കപ്പുഴു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hookworm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Necator americanus and Ancylostoma duodenale
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species

N. americanus
A. duodenale

സാധാരണ മൃഗങ്ങളുടെ വയറ്റിലുണ്ടാകുന്ന ഒരുതരം കൃമിയാണ് കൊക്കപ്പുഴു (Hookworm). സാധാരണ ഇവ പട്ടി, പൂച്ച.. തുടങ്ങി മനുഷ്യനിൽ വരെ കാണാവുന്ന ഒരു പരാന്ന ഭോജിയാണിത്. കൊക്കപ്പുഴുവിന്റെ മുട്ടകൾ സാധാരണ വിസർജ്യത്തിലൂടെയാണു മണ്ണിലെത്തുന്നത്. ചെരിപ്പിടാതെ മണ്ണിലൂടെ നടക്കുന്ന കുട്ടികളിൽ ഇവയുടെ ലാർവകൾ കാലിലൂടെ കയറുന്നു.രക്ത പ്രവാഹത്തിലൂടെ ശ്വാസകോശത്തിലെത്തുന്ന കൊക്കപ്പുഴു ചുമ, ശ്വാസതടസം, ചെറിയതോതിലുള്ള പനി ഇവയ്ക്കു കാരണമാകുന്നു. ഇവ ചെറുകുടലിൽ പറ്റിപ്പിടിച്ചാണു പൂർണ വളർച്ച പ്രാപിക്കുന്നത്. കൊക്കപ്പുഴു വിശപ്പില്ലായ്മ, അതിസാരം എന്നിവയ്ക്കു കാരണമാകുന്നു, വിളർച്ച, മലത്തിൽകൂടി രക്തം നഷ്ടപ്പെടൽ എന്നീ പ്രശ്നങ്ങൾക്കും കരണമാകാറുണ്ട്.

കൊക്കപ്പുഴുവിന്റെ ജീവിതചക്രം
കൊക്കപ്പുഴുവിന്റെ മുട്ട
"https://ml.wikipedia.org/w/index.php?title=കൊക്കപ്പുഴു&oldid=1818960" എന്ന താളിൽനിന്ന് ശേഖരിച്ചത്