ഹെഡ ആൻഡേഴ്സൺ
ഹെഡ ആൽബർട്ടിന ആൻഡേഴ്സൺ (24 ഏപ്രിൽ 1861, മാൽമോ - 7 സെപ്റ്റംബർ 1950, ലണ്ട്), ഒരു സ്വീഡിഷ് വൈദ്യനായിരുന്നു. ലണ്ട് സർവകലാശാലയിലെ രണ്ടാമത്തെ വനിതാ വിദ്യാർത്ഥിനിയും സ്വീഡനിലെ സർവ്വകലാശാല വിദ്യാഭ്യാസം സിദ്ധിച്ച രണ്ടാമത്തെ വനിതാ ഫിസിഷ്യനുമായിരുന്നു അവർ.
ജീവിതരേഖ
[തിരുത്തുക]ആൻഡേഴ്സൺ എന്ന തൊഴിലാളിയുടെയും തന്ത്രശാലിയായ സ്ത്രീ ജോഹന്ന ആൻഡേഴ്സണിന്റെയും മകളായിരുന്നു ഹെഡ്ഡ ആൻഡേഴ്സൺ. 1866-ൽ അവളുടെ പിതാവിൻറെ മരണത്തേത്തുടർന്ന്, അവൾ മാതാവിനും മൂന്ന് സഹോദരങ്ങൾക്കുമൊപ്പം മുത്തശ്ശിയുടെ അടുത്തേക്ക് താമസം മാറി.
അവളുടെ അമ്മയുടെ ഭാഗത്ത്, പതിനേഴാം നൂറ്റാണ്ട് മുതൽ കുറഞ്ഞത് ഏഴ് തലമുറകളായി പരമ്പരാഗത നാടോടി വൈദ്യം പരിശീലിച്ചിട്ടുള്ള ഒരു വൈദ്യശാസ്ത്ര സ്ത്രീകളുടെ ഒരു നിരയിൽ നിന്നായിരുന്നു അവൾ വന്നത്. അവളുടെ മുതു മുത്തശ്ശി മർന നിൽസ്‌ഡോട്ടറും മുത്തശ്ശി എൽന ഹാൻസണും വൈദ്യശാസ്ത്ര രംഗത്ത് സജീവമായിരുന്നു. അവളുടെ അമ്മയും മുത്തശ്ശിയും മാൽമോയിൽ മെഡിക്കൽ പ്രാക്ടീഷണർമാരായി ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അവളുടെ മുത്തശ്ശി സ്കാൻഡിനേവിയയിലെല്ലായിടത്തും ലുണ്ടാക്വിന്നൻ ("വുമൺ ഓഫ് ലണ്ട്") എന്ന പേരിൽ പ്രശസ്തയായിരുന്നു, കൂടാതെ ലാഡ വൈദ്യനെന്ന് ആരോപിക്കപ്പെടാതിരിക്കാൻ ഒരു ബാർബർ സർജന്റെ അടുത്തുനിന്ന് വിദ്യാഭ്യാസവും നേടിയിരുന്നു. ഹെഡയുടെ അമ്മയും തൻറെ മാതാവിനേപ്പോലെ ഇങ്ങനെ ചെയ്തിരുന്നു.
1870-ൽ സ്വീഡനിലെ സർവ്വകലാശാലകൾ സ്ത്രീകൾക്കായി തുറന്നപ്പോൾ, മുത്തശ്ശി, അമ്മ തുടങ്ങിയ അവരുടെ കുടുംബത്തിന്റെ ചരിത്രിലെപ്പോലെ ലാഡ വൈദ്യം ആരോപിക്കപ്പെടാതിരിക്കാൻ അവളുടെ അമ്മയും മുത്തശ്ശിയും അവൾ ഒരു സർവ്വകലാശാലയിൽ മെഡിസിൻ പഠിക്കേണ്ടതുണ്ടെന്നും അങ്ങെ ഔപചാരിക ലൈസൻസ് നേടേണ്ടതാണെന്നും തീരുമാനിച്ചു. ഹെഡ ആൻഡേഴ്സൺ മരിയ സ്റ്റെൻകുലയുടെ സ്കൂളിൽ പഠിച്ചശേഷം 1880-ൽ ലണ്ട് യൂണിവേഴ്സിറ്റിയിൽ ചേർന്നു.
അവിടെയുള്ള ആദ്യത്തെ വിദ്യാർത്ഥിനിയായി അവളെ വിളിക്കുന്നുവെങ്കിലും അൽപ്പകാലം മുമ്പ് അവിടെ ചേർന്നിരുന്ന ഹിൽഡെഗാർഡ് ബ്യോർക്ക് ആയിരുന്നു യഥാർത്ഥത്തിൽ ആദ്യ വിദ്യർത്ഥിനി. 1882 വരെ അവിടെയുള്ള ഒരേയൊരു സ്ത്രീയായിരുന്നു അവളെങ്കിലും സഹപാഠികളായ പുരുഷന്മാർ അവളോട് ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. അവൾ 1887-ൽ ബിരുദവും 1892-ൽ മെഡിക്കൽ ലൈസൻസും നേടി. കരോലിന വൈഡർസ്ട്രോമിന് ശേഷം സ്വീഡിഷ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ രണ്ടാമത്തെ വനിതാ ഫിസിഷ്യൻ ആയി അവർ ഇതോടെ മാറി. 1892-ലും 1895-ലും കോപ്പൻഹേഗനിലും, 1893-ൽ ലീപ്സിഗിലെ മാക്സ് സാംഗറുടെ കീഴിലും അവൾ പഠിച്ചിരുന്നു. 1892-95 റോണിബിയിലും 1893-95 ൽ മാൽമോയിലും 1895-1925 ൽ സ്റ്റോക്ക്ഹോമിലും ഒരു ഡോക്ടറായി സജീവമായിരുന്ന അവർ, അതിനുശേഷം ലണ്ടിൽ സ്ഥിരതാമസമാക്കി.