ഗ്രീൻ ഡോട്ട് വെജിറ്റേറിയൻ അടയാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Green Dot (symbol) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പായ്ക്ക്‌ ചെയ്ത ഭക്ഷണസാധനങ്ങൾക്ക്‌ ഭാരതത്തിൽ നിയമപരമായി അത്‌ സസ്യാഹാരമാണോ മാംസാഹാരമാണോ എന്ന്‌ വ്യക്തമാക്കി അടയാളപ്പെടുത്തേണ്ടതുണ്ട്‌. ഈ അടയാളങ്ങൾ പ്രചാരത്തിൽ വന്നത്‌ 2006 ൽ നിലവിൽ വന്ന 'ഇന്ത്യാ ഗവൺമണ്റ്റ്‌ ഫൂഡ്‌ സേഫ്റ്റി ആൻറ് സ്റ്റാൻഡേഡേഡ്സിൻറെ ഭാഗമായിട്ടാണ്‌. (പായ്ക്കേജിംഗ് ആൻഡ്‌ ലേബലിംങ്ങ്‌ ആക്ട്‌) . ഈ നിയമപ്രകാരം സസ്യാഹാരം ഒരു പച്ച മുദ്രയാലും മാംസാഹാരം തവിട്ട്‌ (ബ്രൌൺ)മുദ്രയാലും അടയാളപ്പെടുത്തിയിരിക്കണം. ഇപ്പോഴത്തെ സ്കീം പ്രകാരം മുട്ടയും പാലുൽപന്നങ്ങളും വേർതിരിച്ചറിയാൻ സാധിക്കത്തക്ക ചിഹ്നങ്ങളൊന്നും നിലവിലില്ല. മുട്ട ചേർന്ന ആഹാരവസ്തുക്കൾ മാംസാഹാരത്തിൻറെ വിഭാഗത്തിലും പാലുൽപ്പന്നങ്ങൽ സസ്യാഹാര വിഭാഗത്തിലും പെടുന്നു. ഈ നിയമത്തെ ദുരുപയോഗപ്പെടുത്തുന്ന പ്രവണതയും വിപണിയിൽ കാണുവാനുണ്ട്‌. സസ്യജന്യമായ ഒരു വസ്തുപോലും ചേർക്കാത്ത ടൂത്പേസ്റ്റുകൾ ' വെജിറ്റേറിയൻ' മുദ്രയുമായി വിപണിയിൽ ഉണ്ട്‌. ഇത്‌ സസ്യാഹാരപ്രിയരായ മദ്ധ്യവർഗ്ഗത്തെ ആകർഷിക്കാനല്ലാതെ മറ്റൊന്നിനുമല്ല. അതുപോലെ 100% വെജിറ്റേറിയൻ ആയ ബാർസോപ്പുകളും ഇറങ്ങിയിട്ടുണ്ട്‌. കേരളത്തിൽ നിന്നും ഇറങ്ങുന്ന അതിപ്രശസ്തമായ ഒരു ബ്രാൻഡഡ്‌ ഹെർബൽ ഓയിൽ, മുടികൊഴിച്ചിലിന്‌ ഉത്തമമായ എണ്ണയാണു്‌ തങ്ങളുടേത്‌ എന്നു്‌ അവകാശപ്പെടുന്നു. ഇതിൻറെ വിലയോ, സാധാരണക്കാരനു്‌ താങ്ങാൻ പറ്റുന്നതിനപ്പുറവും !. ഈ ഉൽപന്നത്തിൻറെ ലേബലിലും കാണാം ഗ്രീൻ ഡോട്ട്‌ വെജിറ്റേറിയൻ മാർക്ക്‌.