ഗ്രേറ്റ് ബാരിയർ ദ്വീപ്
Nickname: The Barrier | |
---|---|
Geography | |
Location | North Island |
Area | 285 km2 (110 sq mi) |
Highest elevation | 621 m (2,037 ft) |
Administration | |
New Zealand | |
Demographics | |
Population | 939 |
Pop. density | 3 /km2 (8 /sq mi) |
ഗ്രേറ്റ് ബാരിയർ ദ്വീപ് ന്യൂസിലാന്റിലെ ഔട്ടർ ഹൗറാക്കി ഉൾക്കടലിൽ കിടക്കുന്ന ഒരു ദ്വീപാണ്. മദ്ധ്യഓക്‌ലാന്റിനു വടക്കുകിഴക്കായി 100 കി. മീ. (62 മൈൽ) അകലെയാണിതു സ്ഥിതിചെയ്യുന്നത്. 285 ചതുരശ്ര കി. മീ. (110 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ദ്വീപ് ന്യൂസിലാന്റിലെ ആറാമത്തെ വലിയ ദ്വീപാണ്. പ്രധാന ദ്വീപുശൃംഖലയിലെ നാലാമത്തെ വലിയദ്വീപുമാണ്. ഗ്രേറ്റ് ബാരിയർ ദ്വീപിന്റ് ഏറ്റവും ഉയരം കൂടിയഭാഗം മൗണ്ട് ഹോബ്‌സൺ എന്നറിയപ്പെടുന്നു. ഇതിനു സമുദ്രനിരപ്പിൽനിന്നും 621 മീറ്റർ (2,037 അടി) ഉയരമുണ്ട്. [1] ഒക്‌ലാന്റ് കൗൺസിൽ ആണ് പ്രാദേശിക സമിതി.
ഈ ദ്വിപിൽ സമൃദ്ധമായ വിവിധ ധാതുക്കളും കൗറി മരവും വ്യാവസായികാവശ്യങ്ങൾക്കുപയോഗിക്കുന്നു. 2013ൽ 939 പേർ മാത്രമാണിവിടെ വസിച്ചിരുന്നത്.[2] അവർ കൂടുതലും വിനോദസഞ്ചാരവും ഫാമിങ്ങുമായി ബന്ധപ്പെട്ടാണു ജീവിക്കുന്നത്.[3] ഈ ദ്വീപിന്റെ ഭൂരിഭാഗവും സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. [4]
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Great Barrier Island Aotea page on the DOC website (from the Department of Conservation. Accessed 2008-06-04.)
- ↑ 2013 Census QuickStats about a place:Great Barrier Island Local Board Area from Statistics New Zealand.
- ↑ Great Barrier Island Archived 2012-05-23 at the Wayback Machine. (from the Auckland City Council website)
- ↑ Vass, Beck (2009-01-18). "Great Barrier - island that tough times forgot". The New Zealand Herald. Retrieved 2009-01-18.