Jump to content

ഗസാല ജാവേദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ghazala Javed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ghazala Javed
പ്രമാണം:Ghazala Javed (1988-2012).jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംGhazala Javed
പുറമേ അറിയപ്പെടുന്നGhazala
ജനനം(1988-01-01)ജനുവരി 1, 1988
Swat Valley,[1] Pakistan
ഉത്ഭവംPeshawar, Pakistan
മരണംജൂൺ 18, 2012(2012-06-18) (പ്രായം 24)
Peshawar, Pakistan
വിഭാഗങ്ങൾPop, Folk
തൊഴിൽ(കൾ)Singer, Dancer
ഉപകരണ(ങ്ങൾ)Vocal
വർഷങ്ങളായി സജീവം2004–2012

പാകിസ്താനിലെ പ്രശസ്ത ഗായികയായിരുന്നു ഗസാല ജാവേദ് (1 ജനുവരി 1988 – 18 ജൂൺ 2012). മാതൃഭാഷയായ പഷ്തുവിൽ ഗാനങ്ങൾ ആലപിച്ചിരുന്ന ഗസാലയ്ക്ക് പാകിസ്താനിലും അഫ്ഗാനിസ്താനിലും ധാരാളം ആരാധകരുണ്ടായിരുന്നു. ബ്യൂട്ടിപാർലറിൽനിന്ന് പുറത്തിറങ്ങിയ ഗസാലയെയും പിതാവിനെയും മോട്ടോർസൈക്കിളിലെത്തിയ അജ്ഞാതർ വെടിവെച്ചതിനെ തുടർന്നായിരുന്നു അന്ത്യം.[2]

ജീവിതരേഖ

[തിരുത്തുക]

സർക്കാർ ഉടമസ്ഥതയിലുള്ള പി.ടി.വി. ചാനലിൽ അവതരിപ്പിച്ച സംഗീത പരിപാടിയോടെയാണ് ഗസാല പ്രശസ്തയായത്. ഇവരുടെ ഓഡിയോ-വീഡിയോ ആൽബങ്ങൾക്ക് പഷ്തു ഭാഷ സംസാരിക്കുന്നവർ കൂടുതലായി വസിക്കുന്ന ഖൈബർ-പക്തൂൺഖ്വ പ്രവിശ്യയിൽ വൻ പ്രചാരമുണ്ട്. സംഗീതവും നൃത്തവും അനിസ്‌ലാമികമാണെന്ന് പ്രഖ്യാപിച്ച പ്രാദേശിക താലിബാൻ തീവ്രവാദികളായിരുന്നു ഇവരുടെ മരണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഫിലിംഫെയർ അവാർഡ് 2010

അവലംബം

[തിരുത്തുക]
  1. "Popular Pakistani singer Ghazala Javed killed". BBC News. June 19, 2012. Retrieved 2012-08-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-20. Retrieved 2012-06-20.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗസാല_ജാവേദ്&oldid=3630460" എന്ന താളിൽനിന്ന് ശേഖരിച്ചത്