ജോർജ്ജ്‌ കാഡ്‌ബറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(George Cadbury എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യവസായ പ്രമുഖനും സാമൂഹ്യ പരിഷ്കർത്താവും വയോജന-വാർധക്യ സംരക്ഷണ പരിപാടികളുടെ പ്രചാരകനുമായിരുന്നു കാഡ്‌ബറി ജോർജ്ജ്‌. കാഡ്‌ബറി ചോക്ലേറ്റിൻറെ നിർമ്മാണത്തിലൂടെയാണ് ഇദ്ദേഹം വ്യവസായലോകത്ത് അറിയപ്പെടുന്നത്.

ക്വേക്കർ മതാവലംബിയായിരുന്ന അദ്ദേഹം തേയില -കാപ്പി-കൊക്കോ കച്ചവടക്കാരനായിരുന്ന ജോൺ കാഡ്ബറിയുടെ മകനായി 1839ൽ എഡ്ജ്ബാസ്റ്റണിൽ ജനിച്ചു.1861ൽ ‍ജ്യേഷ്ഠൻ റിച്ചാർഡുമായി ചേർന്നു പിതാവിന്റെ ബിസ്സിനസ്‌ എറ്റെടുത്തു. കൊക്കോപ്പൊടി കൊണ്ടു പുതിയ വിഭവങ്ങൾ ഉണ്ടാക്കുക എന്നത് ജോർജിന്റെ ആശയമായിരുന്നു. അങ്ങനെയാണ് ലോകപ്രസിദ്ധമായ കാഡ്‌ബറി ചോക്ലേറ്റിന്റെ ജനനം.

കമനീയ പെട്ടികളിൽ ചോക്ലേറ്റ് ലഭ്യമാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ‍ജോർജ്‌ കോടീശ്വരനായി. തന്റെ മുഴുവൻ സ്വത്തും ധർമ്മസ്ഥാപനങ്ങൾ നടത്തുവാനായി സർക്കാർ നിയമിക്കുന്ന ഒരു കമ്മീഷനു വിട്ടു കൊടുക്കയാണ്‌ ജോർജ് ചെയ്തത്‌.

പിൽക്കാലത്ത്‌ ന്യൂസ്‌ ക്രോണിക്കിൾ എന്നറിയപ്പെട്ട ഡെയിലി ന്യൂസ്‌ 1901ൽ ജോർജ്‌ വിലയ്ക്ക് വാങ്ങി പത്രപ്രവർത്തനരംഗത്തേക്കു മാറി. 1922 ഒക്ടോബർ 24-ന് ബർമിംഗാമിൽവെച്ച് ഇദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജോർജ്ജ്‌_കാഡ്‌ബറി&oldid=3632501" എന്ന താളിൽനിന്ന് ശേഖരിച്ചത്