ജിസാറ്റ്-18

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(GSAT-18 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജിസാറ്റ്‌-18
-
GSAT-8
സംഘടനഇസ്രോ
പ്രധാന ഉപയോക്താക്കൾഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
ഉപയോഗലക്ഷ്യംവാർത്താ വിനിമയം
വിക്ഷേപണ തീയതി06 ഒക്ടോബർ 2016
വിക്ഷേപണ വാഹനംAriane-5 VA-231
വിക്ഷേപണസ്ഥലംKourou, French Guiana
പ്രവർത്തന കാലാവധി15 വർഷം
പവർ6,474 വാട്ട് സൗരോർജ്ജത്തിൽ നിന്ന്
ബാറ്ററി144 Ah Lithium-ion battery
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥംഭൂസ്ഥിര ഭ്രമണപഥം
Transponders
Transponders48 എണ്ണം-കു-ബാൻഡ്, സി-ബാൻഡ്, അപ്പർ സി-ബാൻഡ്

ജിസാറ്റ്-18 എന്ന് ഇന്ത്യയുടെ ആധുനിക വാർത്താവിനിമയോപഗ്രഹം, ഫ്രഞ്ച് ഗയാനയിലെ കുറോയിൽ നിന്ന് 2016, ഒക്ടൊബർ 6ന് വിക്ഷേപിച്ചതോടെ ഇൻസാറ്റ്/ഗിസാറ്റ് സംവിധാനത്തിന്റെ ഭാഗം ആയി. വിക്ഷേപണ സമയത്ത് 3404 കി.ഗ്രാം തൂക്കമുള്ള ഈ ഉപഗ്രഹത്തിൽ സി-ബാൻഡ്, കു- ബാൻഡ്, അപ്പർ സി- ബാൻഡ് തരംഗ സ്പെക്ട്രത്തിനുള്ള 48 വാർത്താ വിനിമയ ട്രാൻസ്പോണ്ടറുകൾ ഉണ്ട്. ഭൂമിയിലെ ആന്റിനകൾക്ക് ഉപഗ്രഹത്തിലേക്ക് തെറ്റാതെ ഉന്നം വയ്ക്കുന്നതിനായി ഇതിൽ കു-ബാൻഡ് ബീക്കൺ ഉണ്ട്. പ്രവർത്തന കാലാവധിയായി ഉദ്ദേശിച്ചിരിക്കുന്നത് 15 വർഷമാണ്. സി-ബാൻഡ്, അപ്പർ സി-ബാൻഡ്, കു-ബാൻഡ് എന്നിവയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങൾക്ക് തുടർ സേവനം നൽകും. അരിയാനെ-5 VA-231 വിക്ഷേപണോപഗ്രഹം ഉപയോഗിച്ച് ഭൂസ്ഥിര ട്രാൻസഫർ ഓർബിറ്റി (GTO)ലേക്ക് വിക്ഷേപിച്ചു. GTOയിൽ എത്തിയശേഷം ഹാസ്സനിലെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ മാസ്റ്റർ കണ്ട്രോൾ ഫസിലിറ്റി (MCF) ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അ തിനു ശേഷം ദ്രാവക അപ്പോജി മോട്ടോർ ഉപയൊഗിച്ച് ഉപഗ്രഹത്തെ വൃത്താകാര ഭൂസ്ഥിര ഭ്രമണപഥത്തിലേക്കുയർത്തി

അവലംബം[തിരുത്തുക]

http://www.isro.gov.in/gsat-18/gsat-18-brochure Archived 2016-10-07 at the Wayback Machine.

http://www.isro.gov.in/Spacecraft/gsat-18 Archived 2016-12-04 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ജിസാറ്റ്-18&oldid=3804428" എന്ന താളിൽനിന്ന് ശേഖരിച്ചത്