47 റോനിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Forty-seven Ronin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെംഗാക്കുജി എന്ന ബുദ്ധക്ഷേത്രത്തിനുള്ളിലെ നാൽപ്പത്തേഴ് റോണിന്റെ ശവക്കല്ലറകൾ

പതിനെട്ടാം നൂറ്റാണ്ടിൽ ജപ്പാനിൽ നടന്ന ഒരു യഥാർത്ഥ സംഭവവും അതിനെ ക്കുറിച്ചുള്ള കഥകളുമാണ് 47 റോനിൻ അഥവാ (四十七士 ഷി-ജു-ഷിചി-ഷി). യജമാനന്റെ മരണം കാരണം അനാഥരായി അലയേണ്ടി വന്ന നാൽപ്പത്തേഴ് സമുറായ് പടയാളികളുടെ പ്രതികാരത്തിന്റെ കഥയാണിത്. ജപ്പാനിൽ ബുഷിഡോ എന്ന് വിളിക്കുന്ന യോദ്ധാവിന്റെ മാർഗ്ഗത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണീ സംഭവം. ജനങ്ങളുടെ മനസ്സിൽ ഇതിഹാസപരിവേഷം ഈ സംഭവം ജപ്പാനിലെ അനേകം നാടകങ്ങൾക്കും, സിനിമകൾക്കും പശ്ചാത്തലമായിട്ടുണ്ട്. ചക്രവർത്തിയുടെ ഉദ്യോഗസ്ഥനായ കിരാ യോഷിന്നാക്കയെ വെട്ടാൻ ശ്രമിച്ചതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസാനോ നാഗനോരി എന്ന സാമുറായ് പ്രഭുവിന്റെ സേവകരായിരുന്നു ഈ നാൽപ്പത്തേഴ് റോനിന്മാർ. [1]

അവലംബം[തിരുത്തുക]

  1. "സമുറായ് ആർകൈവ്സ് വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2008-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-14.
"https://ml.wikipedia.org/w/index.php?title=47_റോനിൻ&oldid=3622393" എന്ന താളിൽനിന്ന് ശേഖരിച്ചത്