തീവ്രവാദം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഏതെങ്കിലും ആശയങ്ങളോടോ പ്രസ്ഥാനത്തോടോ കടുത്ത ആഭിമുഖ്യം പുലർത്തുന്നതും നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലാത്തതും ആണ് തീവ്രവാദം. ജനാധിപത്യ സമൂഹങ്ങളിൽ അധികാരകേന്ദ്രീകൃതമായ ഭരണത്തിലേക്ക് നയിക്കുന്ന വിപ്ലവങ്ങൾക്ക് ആഹ്വാനം നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരെ അവരെടുക്കുന്ന നിലപാടുകളനുസരിച്ച് പലപ്പോഴും തീവ്രവാദികൾ എന്നും മിതവാദികൾ എന്നും തിരിക്കാറുണ്ട്. സമൂഹത്തിലെ രാഷ്ട്രീയധാരയിൽ നിന്ന് മാറി ഒരു തത്ത്വസംഹിതയോടോ വംശീയ/ദേശീയ കാഴ്ചപ്പാടുകളോടോ ഉള്ള അന്ധമായ വിധേയത്വം തീവ്രവാദത്തിന്റെ ലക്ഷണമാണ്. തീവ്രവാദം വംശീയം, ദേശീയം, വർഗ്ഗീയം, മതപരം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമായ തീവ്രവാദത്തെ ഇടതുപക്ഷ, വലതുപക്ഷ അഥവാ യാഥാസ്ഥിതിക തീവ്രവാദം എന്നു വിഭജിക്കാറുണ്ട്. മതപരമായ തീവ്രവാദത്തിന് മതഭ്രാന്തെന്നും അതു വച്ചുപുലർത്തുന്നവരെ മതഭ്രാന്തന്മാർ എന്നും വിശേഷിപ്പിക്കാറുണ്ട്.
രാഷ്ട്രീയ രംഗത്തുള്ളതുപോലെ ശാസ്ത്രസാങ്കേതിക രംഗങ്ങളിലും തീവ്രവാദികളും മിതവാദികളും ഉണ്ട്. തീവ്രവാദികളായ ശാസ്ത്രജ്ഞർ പലരും പിൽക്കാലത്ത് അന്ധവിശ്വാസികൾ എന്ന് മുദ്രകുത്തപ്പെടുന്നതിനും ചരിത്രം സാക്ഷിയാണ്. പൈതഗോറസ് ഒരു ഉദാഹരണം മാത്രം.
ഭീകരവാദത്തിന്റെ തുടക്കം പലപ്പോഴും തീവ്രവാദം ആണെന്നുള്ളത് കൊണ്ട് തന്നെ പലപ്പോഴും ഭീകരവാദത്തേയും തീവ്രവാദത്തേയും ഒന്നായി ചിത്രീകരിക്കാറുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ബാല ഗംഗാധര തിലകൻ അറിയപ്പെടുന്ന ഒരു തീവ്രവാദി ആയിരുന്നു. വി.ഡി. സാവർക്കറും മറ്റൊരു തീവ്രവാദി നേതാവായിരുന്നു.[അവലംബം ആവശ്യമാണ്] അതേ സമയം മഹാത്മാഗാന്ധി ഉൾപ്പെടെ ഉള്ളവർ മിതവാദികളായും അറിയപ്പെട്ടു.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
http://malayalam.webdunia.com/miscellaneous/special07/idday/0708/14/1070814104_1.htm
http://suryapravaham.blogspot.in/p/blog-page_7379.html
http://sanghasamudra.blogspot.in/2012/08/blog-post_1490.html