കൽക്കരി വ്യവസായത്തിന്റെ പരിസ്ഥിതി ആഘാതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Environmental impact of the coal industry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
A coal surface mining site in Bihar, India
A mountaintop removal mining operation in the United States

കൽക്കരി വ്യവസായത്തിന്റെ പരിസ്ഥിതി ആഘാതത്തിൽ കൽക്കരി ഖനനം, വേർതിരിക്കുന്ന പ്രവർത്തനങ്ങൾ, കൽക്കരി ഉൽപ്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവ മൂലമുള്ള ഭൂമിയുടെ ഉപയോഗം, മാലിന്യസംസ്ക്കരണം, ജല-വായു മലിനീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. അന്തരീക്ഷ മലിനീകരണത്തിനു പുറമേ, കൽക്കരി കത്തുന്നതിനോടൊപ്പം ഫ്ലൈ ആഷ്, [1] ബോട്ടം ആഷ്, പുകക്കുഴലുകൾ വഴി പുറംതള്ളുന്ന സൾഫറിന്റെ ഓക്സൈഡുകൾ അടങ്ങിയ വാതകങ്ങളിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ടൺ ഖരമാലിന്യവസ്തുക്കളാണ് വർഷംതോറും ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഇവയിൽ മെർക്കുറി, യുറേനിയം, തോറിയം, ആർസനിക്ക്, മറ്റ് ഘനലോഹങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.

കൽക്കരി കത്തുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. [2][3] 2008ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, കൽക്കരി മൂലമുള്ള മലിനീകരണം ലോകമെമ്പാടും ഏകദേശം 1,000,000 ജീവനുകളുടെ ആയുസ്സ് കുറയ്ക്കുന്നു എന്നാണ് നിർണ്ണയിച്ചിരിക്കുന്നത്. [4]

ചരിത്രപരമായി കൽക്കരിഖനനം എന്നത് ഏറ്റവും അപകടകരമായ ഒരു പ്രവൃത്തിയാണ്. ചരിത്രത്തിലെ കൽക്കരി ഖനന ദുരന്തങ്ങളുടെ പട്ടിക വളരെ വലുതാണ്. ഭൂഗർഭ ഖനനത്തിലെ അപകടങ്ങളിൽ, ശ്വാസമുട്ടൽ, വിഷവാതകം ശ്വസിക്കൽ, മേൽക്കുരകൾ ഇടിഞ്ഞുവീഴൽ, വാതകവിസ്ഫോടനം തുടങ്ങിയ ഉൾപ്പെടുന്നു. 2005- 201 കാലയളവിൽ അമേരിക്കയിൽ ശരാശരി 26 ഖനന തൊഴിലാളികളാണ് വർഷം തോറും മരണപ്പെട്ടത്. [5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. RadTown USA | US EPA
  2. Toxic Air: The Case for Cleaning Up Coal-fired Power Plants (PDF) (Report). American Lung Association. മാർച്ച് 2011. p. ?. മൂലതാളിൽ (PDF) നിന്നും 15 May 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-09.
  3. "Environmental impacts of coal power: air pollution". Union of Concerned Scientists. ശേഖരിച്ചത് 2012-03-09.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WHO എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Coal mining fatalities 1900-2014, US Dept. of the Interior, MSHA.