ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Economic liberalisation in India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം "ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്" ആയിരുന്നു. പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "ഉദാരവൽക്കരണം, സ്വകാര്യവൽകരണം, ആഗോളവൽകരണം".

ചരിത്രം[തിരുത്തുക]

1990-ൽ ആണ് ഇന്ത്യയിൽ സാമ്പത്തിക പരിഷ്കരണം തുടങ്ങിയത്. നരസിംഹറാവു ആയിരുന്നു അപ്പോൾ പ്രധാനമന്ത്രി, ധനമന്ത്രി മന്മോഹൻ സിംഗ്. ഇന്ത്യയുടെ സാമ്പത്തികനില വളരെ മോശമായ 1990കളിൽ മന്മോഹൻ സിംഗ് എടുത്ത തീരുമാനമായിരുന്നു സാമ്പത്തിക പരിഷ്കരണം. പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മികച്ച പിന്തുണ ഇതിനുണ്ടായിരുന്നു. സാമ്പത്തിക പരിഷ്കരണം വിദേശ കമ്പനികൾക്ക്‌ ഇന്ത്യയിൽ വ്യവസായം തുടങ്ങുന്നതിനെ സഹായിച്ചു.

ഉദാരവൽക്കരണം[തിരുത്തുക]

സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയെന്നതാണ് ഉദാരവൽക്കരണം എന്നതിനർത്ഥം.

ആഗോളവത്കരണം[തിരുത്തുക]

ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ലോക സമ്പദ്വ്യവസ്ഥയുമായി കൂട്ടിയിണക്കി തുല്യനിലവാരത്തിലാക്കുകയും ലോക രാജ്യങ്ങൾക്കിടയിൽ കൂടുതൽപരസ്പരാശ്രയത്വം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രക്രിയയെ ആഗോളവൽകരണം എന്ന് വിളിക്കുന്നു.