ഡിക്ക് ഫോസ്ബറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dick Fosbury എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹൈജമ്പ് എന്ന കായികമൽസര ഇനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ അമേരിക്കക്കാരനായ കായികതാരമാണ്‌ റിച്ചാർഡ് ഡഗ്ലസ് (ഡിക്ക്) ഫോസ്ബറി (ജനനം: മാർച്ച് 6, 1947). ഫോസ്ബറി ഫ്ലോപ്പ് എന്ൻ പിൽക്കാലത്ത് പ്രശസ്തമായ, ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന, പുറം തിരിഞ്ഞു ബാറിനു മുകളിലൂടെ ചാടുന്ന രീതിയുടെ ഉപജ്ഞാതാവാണ്‌ ഡിക്ക് ഫോസ്ബറി.

1947 മാർച്ച് 6-ന്‌ അമേരിക്കയിലെ ഒറിഗണിലെ പോർട്ട്‌ലാൻഡിൽ ജനിച്ച ഡിക്ക് ഫോസ്‌ബറി പതിനാറാം വയസ്സിൽ മെഡ്‌ഫോർഡ് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് പുതിയ ചാട്ടത്തിന്റെ ഈ ശൈലി രൂപപ്പെടുത്തിയത്. 1968-ലെ മെക്സിക്കോ ഒളിമ്പിക്സിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിക്ക്_ഫോസ്ബറി&oldid=2325528" എന്ന താളിൽനിന്നു ശേഖരിച്ചത്