ഡെക്സ്ട്രാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dextran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെക്സ്ട്രാൻ
Dextran-2.png
Identifiers
CAS number 9004-54-0
KEGG C00372
ATC code B05AA05
Properties
മോളിക്യുലാർ ഫോർമുല H(C6H10O5)xOH
മോളാർ മാസ്സ് Variable
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 checkY verify (what ischeckY/☒N?)
Infobox references

ഒരു സങ്കീർണ പോളിസാക്കറൈഡാണ് ഡെക്സ്ട്രാൻ. ല്യൂകോണോസ്റ്റോക്ക് ജനുസിൽപ്പെടുന്ന ബാക്ടീരയങ്ങളാണ് എൻസൈം സംശ്ലേഷണം വഴി സുക്രോസിൽ നിന്ന് ഡെക്സ്ട്രാൻ ഉത്പാദിപ്പിക്കുന്നത്. ഗ്ലൈക്കൊജൻ, അമൈലോപെക്ടിൻ എന്നിവയെപ്പോലെ ഒരു ശാഖിത ഗ്ലൂക്കോസ് പോളിമറാണ് ഡെക്സ്ട്രാൻ. ഡെക്സ്ട്രാനിൽ നിർജല ഗ്ലൂക്കോസ് യൂണിറ്റുകൾ തമ്മിൽ α 1, 6 ബന്ധമാണുള്ളത്. എന്നാൽ ഗ്ലൈക്കൊജനിലും അമൈലോപെക്ടിനിലും α 1, 4; α 1, 3 കണ്ണികളാണുള്ളത്

രക്തദ്രാവകം വ്യാപ്തമാക്കാനും പൂർണമായി മാറ്റി പകരം വയ്ക്കാനും ആയി ഡെക്സ്ട്രാൻ വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിക്കുന്നുണ്ട്. സു. മ. 75,000 തന്മാത്രാഭാരമുള്ള ഡെക്സ്ട്രാൻ ആണ് ഈ ആവശ്യത്തിനുപയോഗിക്കുന്നത്. ഉയർന്ന തന്മാത്രാഭാരമുള്ള ഡെക്സ്ട്രാൻ (സു. മ. 4,000,000) അമ്ല ജലാപഘടനത്തിന് വിധേയമാക്കുമ്പോൾ പോളിമറിക് ശൃംഖല ഭാഗികമായി വിഘടിച്ച് സ്വീകാര്യമായ തന്മാത്രാ ഭാരമുള്ള ഡെക്സ്ട്രാൻ ലഭിക്കുന്നു. കർശനമായ വ്യവസ്ഥകളനുസരിച്ച് ശുദ്ധീകരിച്ച ശേഷമാണ് രക്തദ്രാവകമായി ഉപയോഗിക്കുന്നത്. രോഗിക്ക് അടിയന്തരമായി രക്തം കൊടുക്കേണ്ടിവരുമ്പോൾ ശരിയായ ഗ്രൂപ്പിലുള്ള രക്തം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഒരു തത്ക്കാല നടപടിയെന്ന നിലയിൽ ഡെക്സ്ട്രാൻ ഞരമ്പുകളിലേക്ക് കുത്തിവയ്ക്കാറുണ്ട്. തന്മാത്രകളെ വലിപ്പത്തിനനുസരിച്ച് വേർതിരിക്കാനുള്ള അരിപ്പ (molecular sieve)യായും ഡെക്സ്ട്രാൻ ഉപയോഗിക്കുന്നു. ഉദാ: പ്രോട്ടീനുകളുടെ ശുദ്ധീകരണം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെക്സ്ട്രാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡെക്സ്ട്രാൻ&oldid=3797498" എന്ന താളിൽനിന്ന് ശേഖരിച്ചത്