ഡെൽറ്റാ രശ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Delta ray എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അയോണീകൃതമാകുന്ന പരമാണുക്കളിൽ നിന്ന് ഉത്സർജിക്കപ്പെ ടുന്ന അത്യൂർജ ഇലക്ട്രോണുകളാണ് ഡെൽറ്റാ രശ്മി എന്നറിയപ്പേടുന്നത്. ബ്രിട്ടിഷ് ഭൌതികശാസ്ത്രജ്ഞനായ ജെ.ജെ. തോംസൺ ആണ് ഈ ശാസ്ത്രനാമത്തിന്റെ ഉപജ്ഞാതാവ്. ഡെൽറ്റാ ഇലക്ട്രോണുകൾ എന്നും ഇവ അറിയപ്പെടുന്നു.

പ്രത്യേകതകൾ[തിരുത്തുക]

Fig. 1: Image taken in the Pic du Midi at 2877 m in a Phywe PJ45 cloud chamber (size of surface is 45 x 45 cm). This picture shows the four particles that are detectable in a cloud chamber : proton, electron, muon (probably) and alpha. Delta rays are seen associated with the proton track.

ആൽഫാ കണം, ദ്രുത വേഗ ഇലക്ട്രോൺ തുടങ്ങിയ ചാർജിത കണങ്ങളാണ് അയോണീകരണം സൃഷ്ടിക്കാൻ സാധാരണയായി ഉപയോഗപ്പെടുത്താറുള്ളത്. ഇത്തരം അയോണീകരണത്തിലൂടെ രൂപപ്പെടുന്ന ഇലക്ട്രോണുകൾ പൊതുവേ ഊർജ്ജം കുറഞ്ഞവയായിരിക്കും. അവയ്ക്ക് പദാർഥത്തിലെ ഇതര പരമാണുക്കളെ അയോണീകരിക്കാൻ കഴിയുകയില്ല. എന്നാൽ ചാർജിത കണവു മായി ഏകദേശം നേർക്കുനേർ കൂട്ടിമുട്ടുന്ന ഇലക്ട്രോണുകൾ വളരെ വർദ്ധിച്ച ഊർജ്ജത്തോടെ ദിശ മാറി ചരിക്കുന്നു. പ്രസ്തുത ഇലക്ട്രോണുകൾക്ക് അവയുടെ സഞ്ചാരപഥത്തിലുള്ള ഏതാനും പരമാണുക്കളെ അയോൺ രൂപത്തിൽ വിഘടിപ്പിക്കാനുള്ള ശക്തി യുണ്ട്. ഇത്തരത്തിൽ ദ്വിതീയ അയോണീകരണത്തിലൂടെ ഉത്സർജിക്കപ്പെടുന്ന ഡെൽറ്റാ ഇലക്ട്രോണിന്റെ പൊട്ടൻഷ്യൽ ഊർജം (potential energy) അയോണീകരണ പൊട്ടൻഷ്യൽ ഊർജ്ജത്തെ അപേക്ഷിച്ച് വളരെ കൂടിയതായിരിക്കും. ക്ളൌഡ് ചേംബർ (cloud chamber), ഫൊട്ടോഗ്രാഫിക് എമൽഷൻ (photographic emulsion) തുടങ്ങിയ സംവിധാനങ്ങൾ വഴി തയ്യാറാക്കപ്പെടുന്ന ചിത്രങ്ങളിൽ ചാർജിത കണങ്ങളുടെ സഞ്ചാരപഥം കനമേറിയ രേഖകളായിട്ടാണ് കാണപ്പെടുന്നത്. ഈ രേഖകൾക്കു ചുറ്റിലുമായി പുകമറ പോലെ കാണുന്ന നേർത്ത രേഖകൾ ഡെൽറ്റാ ഇലക്ട്രോണുകളിൽ നിന്നും രൂപം കൊണ്ടവയാണ്.

ഡെൽറ്റാ രശ്മികൾ കണികാ ത്വരിത്രങ്ങളിൽ[തിരുത്തുക]

കോസ്മിക് വികിരണം (cosmic radiation), ഉച്ച-പ്രവേഗ കണികാ ത്വരിത്രങ്ങൾ (high velocity particle accelerators) എന്നിവ ഉപയോഗിച്ച് ഊർജ്ജം കൂടിയ കണങ്ങളിൽ നടത്തുന്ന പഠനങ്ങളിൽ കണങ്ങളുടെ ചാർജിന്റെ മൂല്യം തിട്ടപ്പെടുത്താൻ അവയിൽ സൃഷ്ടിക്കപ്പെടുന്ന ഡെൽറ്റാ ഇലക്ട്രോണുകൾ പ്രയോജനപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഡെൽറ്റാ_രശ്മി&oldid=3425701" എന്ന താളിൽനിന്ന് ശേഖരിച്ചത്