ഡിസപ്ഷൻ പോയന്റ്
ദൃശ്യരൂപം
(Deception Point എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | Dan Brown |
---|---|
രാജ്യം | United States United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | scientific thriller |
പ്രസാധകർ | Simon & Schuster (US) and Corgi (UK) |
പ്രസിദ്ധീകരിച്ച തിയതി | 2001 |
മാധ്യമം | Print (Hardback & Paperback) |
ഏടുകൾ | 736 |
ISBN | 0-552-15176-4 (US) / 9780552159722 (UK) |
OCLC | 52912546 |
മുമ്പത്തെ പുസ്തകം | Angels & Demons |
ശേഷമുള്ള പുസ്തകം | The Da Vinci Code |
അമേരിക്കൻ നോവലിസ്റ്റായ ഡാൻ ബ്രൌൺ 2001-ൽ രചിച്ച സാങ്കേതിക-സ്തോഭജനക നോവലാണ് ഡിസപ്ഷൻ പോയന്റ്. ആർക്ടിക് പ്രദേശത്തു പതിച്ച ഉൽക്കയിൽ നിന്നും നാസയിലെ ശാസ്ത്രജ്ഞർ അന്യഗ്രഹ സൂക്ഷ്മജീവികളുടെ ഫോസിൽ കണ്ടെത്തുന്നതും ഈ വിവരം ജനങ്ങളിലെത്താതിരിക്കാൻ ചില ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നതുമാണ് ഇതിവൃത്തം. കഥയെ യാഥാർത്ഥ്യത്തോട് ബന്ധപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നോവലിൽ പലയിടത്തും കാണാം. പ്രതിപാദ്യമായ സ്ഥാപനങ്ങളും സാങ്കേതികതകളും യഥാർത്ഥമാണെന്ന് ആമുഖത്തിൽ തന്നെ പ്രസ്താവിച്ചിരിക്കുന്നു.
പ്രധാന കഥാപാത്രങ്ങൾ
[തിരുത്തുക]- റേച്ചൽ സെക്സ്റ്റൺ - കേന്ദ്രകഥാപാത്രം
- മൈക്കൽ ടോളണ്ട് - ഒരു ജനപ്രിയ ശാസ്ത്രജ്ഞൻ
- സാഖറി ഹെർനി - അമേരിക്കൻ പ്രസിഡണ്ട്
- സെഡ്ജ്‌വിക്ക് സെക്സ്റ്റൺ - അമേരിക്കൻ സെനെറ്റർ, റേച്ചലിന്റെ പിതാവ്
- കോർക്കി മാർലിൻസൺ - ലോകപ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ