ഡാറ്റ റിക്കവറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Data recovery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡാറ്റ റിക്കവറി പരാജയപ്പെട്ട ഒരു ചിത്രം. ചിത്രത്തിന്റെ നല്ലൊരു ഭാഗം നഷ്ടമായിരിക്കുന്നു.

പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ്‌ ഡിസ്ക്, മെമ്മറി കാർഡ്‌, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്തെടുക്കുന്ന രീതിയാണ് ഡാറ്റ റിക്കവറി (Data recovery).

ഉപയോഗിക്കുന്ന സാഹചര്യങ്ങൾ[തിരുത്തുക]

വിവിധ സാഹചര്യങ്ങളിൽ ഡാറ്റ റിക്കവറി ആവശ്യമായി വരാറുണ്ട്.

  • ഓപറേറ്റിംഗ് സിസ്റ്റം തകരാർ മൂലം കമ്പ്യൂട്ടർ പ്രവർത്തന രഹിതമാവുമ്പോൾ
  • ഹാർഡ്‌ ഡിസ്കിന്റെ ഫയൽ സിസ്റ്റം തകരാറിലാവുമ്പോൾ
  • അബദ്ധവശാൽ ഒരു ഫയൽ ഉപയോക്താവ് മായ്ച്ചു കളയുമ്പോൾ
  • സുരക്ഷാ കാരണങ്ങൾ മൂലം എൻക്രിപ്റ്റ്‌ ചെയ്ത ഡാറ്റ തിരിച്ചെടുക്കുവാൻ വേണ്ടി.

ഡാറ്റ റിക്കവറി ചെയ്യുവാനായി വിവിധ സോഫ്റ്റ് വെയറുകൾ ലഭ്യമാണ്.

ഡാറ്റ നഷ്ടം[തിരുത്തുക]

ഹാർഡ് ഡിസ്കിനുണ്ടാകുന്ന തകരാറുകളെ രണ്ടായി തിരിക്കാം.

  1. ലോജിക്കൽ
  2. ഫിസിക്കൽ
"https://ml.wikipedia.org/w/index.php?title=ഡാറ്റ_റിക്കവറി&oldid=1781848" എന്ന താളിൽനിന്ന് ശേഖരിച്ചത്